മരുഭൂവത്കരണ വിരുദ്ധ ദിനം

Friday 20 June 2025 12:02 AM IST
പടം: അരീക്കരക്കുന്ന് ബി.എസ്.എഫ്. കേന്ദ്രത്തിൽ നടന്ന മരുഭൂവത്കരണ വിരുദ്ധ ദിനാചരണത്തിൻ്റെ ഭാഗമായി ഉത്തരമേഖല സാമൂഹ്യ വനവത്കരണം കൺസർവേറ്റർ ആർ. കീർത്തി ഐ.എഫ്.എസ്. ചെടികൾ നടുന്നു.

നാദാപുരം: ചെക്യാട് അരീക്കരക്കുന്ന് 131 ബറ്റാലിയൻ ബി.എസ്.എഫ് കേന്ദ്രത്തിൽ ലോക മരുഭൂവത്കരണ വിരുദ്ധ ദിനം ആചരിച്ചു. കോഴിക്കോട് ഫോറസ്ട്രി ഡിവിഷന്റെയും ബി.എസ്.എഫിന്റെയും നേതൃത്വത്തിൽ നടന്ന ബോധവത്കരണ ക്യാമ്പ് 131 ബറ്റാലിയൻ ബി.എസ്.എഫ് ഡപ്യൂട്ടി കമാൻഡന്റ് വിവേക് മിശ്ര ഉദ്ഘാടനം ചെയ്തു. ഉത്തരമേഖല സോഷ്യൽ ഫോറസ്ട്രി കൺസർവേറ്റർ ആർ. കീർത്തി അദ്ധ്യക്ഷത വഹിച്ചു. ഹ്യൂം സെന്റർ ഫോർ ഇക്കോളജി ആൻഡ് വൈൽഡ് ലൈഫ് ബയോളജി ഡയറക്ടർ ഡോ.വിഷ്ണുദാസ് ക്ലാസെടുത്തു.നീതു.കെ, എ.പി ഇംതിയാസ് എന്നിവർ പ്രസംഗിച്ചു. റെയിഞ്ച് ഫോറസ്റ്റ് ഓഫീസർ ദിവ്യ.കെ നന്ദി പറഞ്ഞു. ബി. എസ് .എഫ് ക്യാമ്പ് പ്രദേശത്ത് ചെടികൾ നട്ടു.