വിദ്യാഭ്യാസ ശില്പശാല
Thursday 19 June 2025 5:36 PM IST
കൊച്ചി: ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയിൽ കേരള ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ജെൻഡർ ഇക്വിറ്റിയുടെയും ഉന്നത വിദ്യാഭ്യാസ ശില്പശാലയുടെയും ഉദ്ഘാടനം ഇന്ന് രാവിലെ 10ന് കാലടി മുഖ്യക്യാമ്പസിലെ ഓപ്പൺ എയർ ഓഡിറ്റോറിയത്തിൽ ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആർ. ബിന്ദു നിർവഹിക്കും.
റോജി എം. ജോൺ എം. എൽ.എ അദ്ധ്യക്ഷനാകും. ബെന്നി ബഹനാൻ എം. പി. മുഖ്യപ്രഭാഷണം നടത്തും. വി.സി ഡോ. കെ. കെ. ഗീതാകുമാരി, സിൻഡിക്കേറ്റ് അംഗങ്ങളായ അഡ്വ. കെ. പ്രേംകുമാർ എം. എൽ. എ, ആർ. അജയൻ, അഡ്വ. കെ. എസ്. അരുൺകുമാർ, ഡോ. രാജൻ ഗുരുക്കൾ എന്നിവർ പങ്കെടുക്കും.