വി ഗാർഡ് നാരി ശക്തി പദ്ധതി
Thursday 19 June 2025 5:40 PM IST
കൊച്ചി: വനിതകൾക്കായുള്ള സൗജന്യ നൈപുണ്യ വികസന പരിശീലന പദ്ധതിയായ നാരി ശക്തിയിലേക്ക് വിഗാർഡ് ഇൻഡസ്ട്രീസ് ലിമിറ്റഡ് അപേക്ഷ ക്ഷണിച്ചു. സാമൂഹിക പ്രതിബദ്ധതാ പദ്ധതിയുടെ ഭാഗമായാണ് സൗജന്യ പരിശീലനം നൽകുന്നത്. 20നും 50നുംമിടയിൽ പ്രായമുള്ള സിംഗിൾ മദറോ, വിധവകളോ ആയവർക്ക് അപേക്ഷിക്കാം. തയ്യൽ, ബ്യൂട്ടിഷ്യൻ പരിശീലനമാണ് നൽകുക. 50 പേർക്ക് വീതമാണ് പരിശീലനം നൽകുക. മികവ് പുലർത്തുന്ന 50 പേർക്ക് സ്വയംതൊഴിൽ സംരംഭം ആരംഭിക്കാൻ ധനപിന്തുണ നൽകും. ഡയറക്ടർ, സഹൃദയ, പൊന്നുരുന്നി കൊച്ചി 682019 എന്ന വിലാസത്തിലേക്കാണ് അപേക്ഷകൾ അയയ്ക്കേണ്ടത്. 24നാണ് അവസാന തിയതി. വിവരങ്ങൾ: 9744439337, 9884771406 ൽ ലഭിക്കും.