ഫിസാറ്റിൽ ബിരുദ ദാന സമ്മേളനം
Thursday 19 June 2025 5:45 PM IST
അങ്കമാലി: ഫിസാറ്റ് എൻജിനിയറിംഗ് കോളേജിൽ പഠനം പൂർത്തിയാക്കിയ വിദ്യാർത്ഥികൾക്കുള്ള ബിരുദദാന സമ്മേളനത്തിന് തുടക്കമായി. ബി. ടെക്ക്, എം. ടെക്ക് വിദ്യാർത്ഥികൾക്കാണ് ബിരുദം പൂർത്തിയാക്കിയ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തത്. ഡോ .ടെസി തോമസ് സമ്മേളനം ഉദ്ഘാടനം ചെയ്തു. ഫിസാറ്റ് ചെയർമാൻ പി.ആർ. ഷിമിത്ത് അദ്ധ്യക്ഷത വഹിച്ചു. എഫ്.ബി.ഒ.എ.എസ്. പ്രസിഡന്റും ഫിസാറ്റ് വൈസ് ചെയർമാനുമായ സച്ചിൻ ജേക്കബ് പോൾ സർട്ടിഫിക്കറ്റ് വിതരണം ചെയ്തു. എം.പി.അബ്ദുൽ നാസർ, കെ.കെ.അജിത് കുമാർ , വി.ഓ പാപ്പച്ചൻ, വി.എം രാജനാരായണൻ, ഇ. കെ രാജ വർമ്മ, കെ.ജയശ്രീ തുടങ്ങിയവർ പങ്കെടുത്തു.