ലഹരി വിരുദ്ധ കൺവെൻഷൻ

Friday 20 June 2025 12:02 AM IST
ജില്ല പഞ്ചായത്ത് വികസന സ്റ്റാൻ്റിംങ്ങ് കമ്മിറ്റി ചെയർമാൻ പി.സുരേന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു.

കുറ്റ്യാടി: ടു മില്യൻ പ്ലഡ്ജിന്റെ ഭാഗമായി കുറ്റ്യാടി ഗ്രാമപഞ്ചായത്ത് ലഹരി വിരുദ്ധ കൺവെൻഷൻ നടത്തി. കോഴിക്കോട് ജില്ല പഞ്ചായത്ത് വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി. സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. കുറ്റ്യാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഒ.ടി നഫീസ അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ടി.കെ മോഹൻ ദാസ് സ്വാഗതം പറഞ്ഞു. ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൻ സബിന മോഹനൻ, എച്ച് ഐ ഗായത്രി ദേവി, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ഹാഷിം നമ്പാട്ടിൽ, ടി.കെ കുട്യാലി,ടി.കെ.ശോഭ, ഗ്രാമപഞ്ചായത്ത് സെക്രട്ടറി ഒ.ബാബു, ബ്ലോക്ക് കോ ഓർഡിനേറ്റർ സനൽകുമാർ കുറ്റ്യാടി എന്നിവർ പ്രസംഗിച്ചു. 25ന് വൈകിട്ട് കുറ്റ്യാടി ടൗണിൽ വിളംബര ജാഥ നടത്തും.