പുസ്തകങ്ങൾ കൈമാറി

Friday 20 June 2025 12:02 AM IST
അക്ഷരോന്നതി പദ്ധതിയിലേക്ക് കുന്ദമംഗലം ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷൻ ചന്ദ്രൻ തിരുവലത്ത് പുസ്തകങ്ങൾ കൈമാറുന്നു

കുന്ദമംഗലം: തദ്ദേശസ്വയംഭരണ വകുപ്പും പട്ടികവർഗ വികസന വകുപ്പും സാമൂഹ്യ സാംസ്കാരിക സംഘടനകളുടെ സഹകരണത്തോടെ രാഷ്ട്രീയ ഗ്രാമ സ്വരാജ് അഭിയാന്റെ ഭാഗമായി നടത്തുന്ന അക്ഷരോന്നതി പദ്ധതിയിലേക്ക് കുന്ദമംഗലം ഗ്രാമപഞ്ചായത്ത് സ്ഥിരംസമിതി അദ്ധ്യക്ഷൻ ചന്ദ്രൻ തിരുവലത്ത് 270 പുസ്തകങ്ങൾ കൈമാറി. കുന്ദമംഗലം ഗ്രാമപഞ്ചായത്ത് വായനശാല ഹാളിൽ തദ്ദേശ സ്വയംഭരണ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ബൈജു ജോസ് പുസ്തകങ്ങൾ ഏറ്റുവാങ്ങി. കുന്ദമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലിജി പുൽകുന്നുമ്മൽ അദ്ധ്യക്ഷത വഹിച്ചു. രാഷ്ട്രീയ ഗ്രാമ സ്വരാജ് അഭിയാൻ ഡിസ്ട്രിക്ട് പ്രോജക്ട് മാനേജർ എം എസ് വിഷ്ണു പദ്ധതി വിശദീകരിച്ചു. പി കോയ, ഗ്രാമപഞ്ചായത്ത് സെക്രട്ടറി ഇന്ദു, സി എം ബൈജു, ടി ശിവാനന്ദൻ, സുരേഷ് ബാബു, പി കൗലത്ത് എന്നിവർ പ്രസംഗിച്ചു. കെ വിജയൻ സ്വാഗതവും നീതു നന്ദിയും പറഞ്ഞു.