സോണിയ ആശുപത്രി വിട്ടു

Friday 20 June 2025 1:42 AM IST

ന്യൂഡൽഹി: ഉദര സംബന്ധമായ അസുഖത്തെ തുടർന്ന് ന്യൂഡൽഹി ഗംഗാ റാം ആശുപത്രിയിൽ ചികിത്സയിലായിരുന്ന കോൺഗ്രസ് പാർലമെന്ററി പാർട്ടി ചെയർപേഴ്‌സൺ സോണിയ ഗാന്ധിയെ ഡിസ്ചാർജ് ചെയ്തു. സോണിയ ആരോഗ്യവതിയാണെന്ന് ഗംഗാ റാം ആശുപത്രി ചെയർമാൻ ഡോ. അജയ് സ്വരൂപ് പറഞ്ഞു. ജൂൺ 15നാണ് സോണിയയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.