ഉണർവ് രണ്ടാംഘട്ട പ്രവർത്തനത്തിന് തുടക്കമായി
Friday 20 June 2025 12:56 AM IST
കൊണ്ടോട്ടി : കൊണ്ടോട്ടി ഇ.എം.ഇ.എ എച്ച്.എസ്.എസിൽ വിജയഭേരി പദ്ധതിയുടെ ഭാഗമായി പഠന പിന്തുണ ക്ലാസ് ഉണർവിന്റെ രണ്ടാംഘട്ട പ്രവർത്തനത്തിന് തുടക്കമായി.വിജയഭേരി കോഓർഡിനേറ്റർ കെ.എസ്. രോഹിണി ഉദ്ഘാടനം ചെയ്തു. വിജയസ്പർശം കോഓർഡിനേറ്റർ കെ.എം. ഇസ്മായിൽ അദ്ധ്യക്ഷത വഹിച്ചു.
മോട്ടിവേഷൻ ക്ലാസിന് ടി.കെ. ശിബത്തുള്ള , കെ.ടി ഫാത്തിമാ ബിൻസിയ എന്നിവർ നേതൃത്വം നൽകി. സ്റ്റാഫ് സെക്രട്ടറി പി.എ.മുഹമ്മദ് സമീർ, സി.വി.സലീന, എം.നശീദ, എബിൻ ദിനേശ്, മർസൂക്. കെ.സിനാൻ എന്നിവർ നേതൃത്വം നൽകി.