ആദിവാസി ഭൂസമരത്തിന് വിടുതലൈ ചിരുത്തൈകൾ കക്ഷി ഐക്യദാർഢ്യം അറിയിച്ചു

Friday 20 June 2025 12:57 AM IST
ആദിവാസി ഭൂസമര സമിതി സിവിൽ സ്‌റ്റേഷന് മുന്നിൽ സത്യാഗ്രഹ സമരത്തിന് വിടുതലൈ ചിരുത്തൈകൾ കക്ഷിയുടെ ഐക്യദാർഢ്യം അറിയിച്ച് കേരള ഓർഗനൈസർ ഇളം ചെഗുവേര സംസാരിക്കുന്നു

മലപ്പുറം: നിലമ്പൂരിലെ ആദിവാസി കുടുംബങ്ങൾക്ക് ഭൂമിയുടെ പട്ടയം നൽകണമെന്നാവശ്യപ്പെട്ട് ആദിവാസി ഭൂസമര സമിതി സിവിൽ സ്‌റ്റേഷന് മുന്നിൽ നടത്തുന്ന സത്യഗ്രഹ സമരത്തിന് വിടുതലൈ ചിരുത്തൈകൾ കക്ഷി (വി.സി.കെ) സമരപന്തലിലെത്തി ഐക്യദാർഢ്യം അറിയിച്ചു. ഐക്യദാർഢ്യ യോഗം വി.സി.കെ കേരള ഓർഗനൈസർ ഇളം ചെഗുവേര ഉദ്ഘാടനം ചെയ്തു. പി.ഉബൈദുള്ള എം.എൽ.എ മുഖ്യാതിഥിയായി. ഗ്രോ വാസു, സുന്ദരരാജൻ മലപ്പുറം തുടങ്ങിയവർ സംസാരിച്ചു. പാർട്ടി നേതാക്കളായ ഷാജി ചെന്നൈ, അറമുഖൻ ചേലേമ്പ്ര,സഫർ ഐക്കരപ്പടി, ശങ്കരൻ മടവൂർ, പി.എം. ഷാജി, ജില്ലാ പ്രസിഡന്റ് മുഹമ്മദ് ഹസ്സൻ, ജില്ലാ ജനറൽ സെക്രട്ടറി ചന്ദ്രൻ പരിയാപുരം, അനിൽ നന്മണ്ട എന്നിവർ ചടങ്ങിൽ പങ്കെടുത്തു. മുസ്ലിം ലീഗ് മണ്ഡലം സെക്രട്ടറി എം.പി. ഒറീസ്സ മുഹമ്മദ് സ്വാഗതവും ബിന്ദു വൈലാശ്ശേരി നന്ദിയും പറഞ്ഞു.