നിലമ്പൂർ ഉപ തിരഞ്ഞെടുപ്പ് : പ്രവചന മത്സരം ഒരുക്കി കോട്ടൂർ എ. കെ.എം
Friday 20 June 2025 12:01 AM IST
കോട്ടക്കൽ: കോട്ടൂർ എ.കെ.എം എച്ച്.എസ്.എസിൽ നിലമ്പൂർ ഉപ തിരഞ്ഞെടുപ്പ് പ്രവചന മത്സരം സംഘടിപ്പിച്ചു. ജയിക്കുന്ന സ്ഥാനാർത്ഥി, ഭൂരിപക്ഷം, എല്ലാ സ്ഥാനാർത്ഥികൾക്കും കിട്ടുന്ന വോട്ടുകൾ, നോട്ടയ്ക്ക് കിട്ടുന്ന വോട്ടുകൾ എന്നീ ചോദ്യങ്ങൾക്ക് 1000 രൂപ മുതൽ 10,000 രൂപ വരെ വിലയേറിയ സമ്മാനങ്ങളാണ് ഒരുക്കിയിരിക്കുന്നത്. മത്സരം സ്‌കൂൾ മാനേജർ കെ. ഇബ്രാഹീം ഹാജി ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ അലി കടവണ്ടി അദ്ധ്യക്ഷത വഹിച്ചു. പ്രധാനാദ്ധ്യാപിക കെ.കെ സൈബുന്നീസ, സെപ്യൂട്ടി എച്ച്.എം കെ. സുധ, എൻ. വിനീത, സി.കെ പ്രമോദ്, ജോസ് ആന്റണി, സോഷ്യൻ സയൻസ് കൺവീനർ ആർ. രാജേഷ് എന്നിവർ സംസാരിച്ചു.