കാൻസർ സ്‌ക്രീനിംഗ്

Friday 20 June 2025 1:04 AM IST
ഷോളയൂർ കുടുംബരോഗ്യ കേന്ദ്രത്തിന്റെ നേതൃത്വത്തിൽ നടത്തിയ രണ്ടാം ഘട്ട കാൻസർ സ്‌ക്രീനിംഗ് ക്യാമ്പ്‌.

പാലക്കാട്: ആരോഗ്യം ആനന്ദം ജനകീയ കാമ്പെയിന്റെ ഭാഗമായി ഷോളയൂർ കുടുംബാരോഗ്യ കേന്ദ്രം രണ്ടാം ഘട്ട കാൻസർ സ്‌ക്രീനിംഗ് ക്യാമ്പും ബോധവത്കരണ ക്ലാസും നടത്തി. രണ്ടാം ഘട്ടമായി വായിലെയും കുടലിലെയും കാൻസർ സ്‌ക്രീനിംഗാണ് പുരോഗമിക്കുന്നത്. ഇതോടൊപ്പം മഴക്കാല രോഗങ്ങളെക്കുറിച്ച് ഹെൽത്ത് ഇൻസ്‌പെക്ടർ എസ്.എസ്.കാളിസ്വാമി ബോധവത്കരണവും നൽകി. ഷോളയൂർ കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ.പി.പ്രേംജിത് ഉദ്ഘാടനം ചെയ്തു. ഷോളയൂർ ഐ.സി.ഡി.എസ് സൂപ്പർവൈസർ സുജ, പബ്ലിക് ഹെൽത്ത് നഴ്സ് ജാൻസി, ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ ശബജ്, അങ്കണവാടി പ്രവർത്തകർ, ആശ പ്രവർത്തകർ, ട്രൈബൽ പ്രൊമോട്ടേഴ്സ് തുടങ്ങിയവർ പങ്കെടുത്തു.