വായനദിനാചരണം
Friday 20 June 2025 1:05 AM IST
അലനല്ലൂർ: എടത്തനാട്ടുകര ഗവ. ഓറിയന്റൽ ഹയർ സെക്കൻഡറി സ്‌കൂളിൽ വായന മാസാചരണത്തിന് തുടക്കമായി. കവി വിനയചന്ദ്രൻ പുലാപ്പറ്റ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് പി.അഹമ്മദ് സുബൈർ അദ്ധ്യക്ഷത വഹിച്ചു. പ്രധാനാദ്ധ്യാപകൻ കെ.എ.അബ്ദു മനാഫ്, സീനിയർ അസി. ഡോ. സി.പി.മുഹമ്മദ് മുസ്തഫ, വിദ്യാരംഗം കലാസാഹിത്യവേദി കൺവീനർ എ.സീനത്ത് അലി, സ്‌കൂൾ ലൈബ്രറി കോഓർഡിനേറ്റർ കെ.എസ്.ശ്രീകുമാർ, അദ്ധ്യാപകരായ കെ.പി.ശോഭന, വി.ജാനകി, ഡോ. അശ്വതി ഗോപിനാഥ് എന്നിവർ സംസാരിച്ചു. വിദ്യാരംഗം കലാസാഹിത്യ വേദി, അലിഫ് അറബിക് ക്ലബ് എന്നിവയ്ക്ക് കീഴിൽ ലൈബ്രറി സന്ദർശനം, ക്വിസ് മത്സരങ്ങൾ, ഓപ്പൺ ബുക്ക് ക്വിസ് തുടങ്ങിയവ സംഘടിപ്പിക്കും.