ഗവർണർ സ്വയംസേവകനാവരുത്: ബിനോയ് വിശ്വം

Friday 20 June 2025 1:06 AM IST

തിരുവനന്തപുരം: രാജ്ഭവനെ ആർ. എസ്.എസ് കാര്യാലയമാക്കണമെന്ന പിടിവാശിയിൽ നിന്നും കേരള ഗവർണർ പിന്മാറണമെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ആവശ്യപ്പെട്ടു. ഗവർണറെ നയിക്കേണ്ടത് ഭരണഘടനയാണ്, 'വിചാരധാര'യല്ല. അതു മറന്നുകൊണ്ട് ആർ. എസ്.എസ് സ്വയംസേവകനെ പോലെ ഗവർണർ പദവിയിലിരിക്കുന്ന ആൾ അടിക്കടി പെരുമാറുന്നത് ഭരണഘടനയോടും സംസ്ഥാനത്തെ ജനങ്ങളോടും ഉള്ള യുദ്ധപ്രഖ്യാപനമാണ്. അതുകൊണ്ടാണ് മന്ത്രിമാരായ പി പ്രസാദിനും വി.ശിവൻകുട്ടിക്കും രാജ് ഭവനിലെ പരിപാടിയിൽ നിന്നു പിന്മാറേണ്ടിവന്നത്. തലയിൽ സ്വർണ്ണകിരീടവും അരയിൽ അരപ്പട്ടയും കയ്യിൽ ആർഎസ്എസ് കൊടിയുമേന്തിയ ഭാരതമാതാവിനെ ഇന്ത്യയ്ക്കറിയില്ല.