കവിതാ പുരസ്‌കാരം

Friday 20 June 2025 1:06 AM IST
ചങ്ങമ്പുഴ അനുസ്മരണ സമിതി ഏർപ്പെടുത്തിയ കവിതാപുരസ്‌കാരം പ്രമോദിനി ദാസിന് സമ്മാനിക്കുന്നു

മുതലമട: ചങ്ങമ്പുഴ കൃഷ്ണപിള്ളയുടെ സ്മരണാർത്ഥം ചങ്ങമ്പുഴ അനുസ്മരണ സമിതി ഏർപ്പെടുത്തിയ കവിതാപുരസ്‌കാരം പ്രമോദിനി ദാസിന്റെ മഷിരേഖകൾ എന്ന കവിതാ സമാഹാരത്തിന് ലഭിച്ചു. ചങ്ങമ്പുഴ കൃഷ്പിള്ളയുടെ ഓർമ്മ ദിനമായ ജൂൺ 17ന് തൃശ്ശൂർ സാഹിത്യ അക്കാദമി ചങ്ങമ്പുഴ ഹാളിൽ ഇ.ആർ.ഉണ്ണി(പഞ്ചാക്ഷരി ബുക്സ് എഡിറ്റർ), സുനിൽ മടപ്പള്ളി(സദ്ഭാവന ബുക്സ് എഡിറ്റർ), ഡോ. എസ്.കെ.വസന്തൻ, ഡോ. ഹരികുമാർ എന്നിവരുടെ സാന്നിധ്യത്തിൽ കവി ആലങ്കോട് ലീലാകൃഷ്ണനിൽ നിന്ന് പുരസ്‌കാരം ഏറ്റുവാങ്ങി. നെന്മാറ പാങ്ങീലക്കളം ദേവദാസിന്റെ ഭാര്യയാണ്. മകൻ ധനുഷ് ദാസ്.