സംസ്ഥാനം 2000 കോടി വായ്പയെടുക്കും
Friday 20 June 2025 1:10 AM IST
തിരുവനന്തപുരം: ക്ഷേമപെൻഷൻ അടക്കമുള്ള ചെലവുകൾക്ക് സംസ്ഥാന സർക്കാർ 2000 കോടി രൂപ വായ്പയെടുക്കും. 24ന് തുക സംസ്ഥാനത്തിന് കിട്ടും. ഇതോടെ ഈ സാമ്പത്തിക വർഷം സർക്കാരിന്റെ വായ്പ 11,000 കോടിയാകും. ഡിസംബർ വരെ 29,529 കോടി കടമെടുക്കാൻ കേന്ദ്രം അനുമതി നൽകിയിട്ടുണ്ട്.