മരണം വരെ കോൺഗ്രസിനൊപ്പം: പ്രകാശിന്റെ കുടുംബം
Friday 20 June 2025 1:19 AM IST
മലപ്പുറം: നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തി അന്തരിച്ച മുൻ ഡി.സി.സി പ്രസിഡന്റും കഴിഞ്ഞ തിരഞ്ഞെടുപ്പിൽ മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാർത്ഥിയുമായ വി.വി.പ്രകാശിന്റെ ഭാര്യയും മകളും. ഇരുവരും വോട്ട് ബഹിഷ്ക്കരിച്ചതായി പ്രചാരണമുണ്ടായിരുന്നു. സ്ഥാനാർത്ഥിയോടുള്ള അതൃപ്തിയാണ് ഇതിന് കാരണമെന്ന് എൽ.ഡി.എഫും ചൂണ്ടിക്കാട്ടി. തുടർന്ന് ഉച്ചയ്ക്ക് ശേഷം മൂന്നിന് വി.വി. പ്രകാശിന്റെ ഭാര്യ സ്മിതയും മകൾ നന്ദനയും എടക്കര ജി.എച്ച്.എസ്.എസിലെ പോളിംഗ് ബൂത്തിലെത്തി വോട്ട് രേഖപ്പെടുത്തി. മറ്റൊരിടത്ത് ആയതിനാൽ എത്തിച്ചേരാനുള്ള പ്രയാസം കൊണ്ടാണ് വൈകിയതെന്ന് കുടുംബം പറഞ്ഞു.
യു.ഡി.എഫ് വിജയിക്കണമെന്നാണ് ആഗ്രഹമെന്ന് മകൾ നന്ദന പ്രകാശ് മാദ്ധ്യമങ്ങളോട് പറഞ്ഞു. യു.ഡി.എഫ് സ്ഥാനാർത്ഥി വീട്ടിൽ വരാത്തതിൽ പരാതിയില്ല.