കലഞ്ഞൂർ ഗവ. സ്കൂളിൽ വായന ദിനാചരണം

Friday 20 June 2025 12:47 AM IST

കോന്നി: കലഞ്ഞൂർ ഗവ.എൽ പി സ്കൂൾ വായന ദിനാചരണം റിട്ട.എ ഇ ഒ. കെ.ജലജാമണി ഉദ്ഘാടനം ചെയ്തു. യുവ പരിശീലകനും മോട്ടിവേറ്ററുമായ ജസ്റ്റിൻ പി. ജയിംസ് വിദ്യാർത്ഥികളുമായി സംവദിച്ചു. പ്രഥമാദ്ധ്യാപകൻ ഫിലിപ്പ് ജോർജ് വായനദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. അദ്ധ്യാപക പ്രതിനിധി എം.ആർ രമ്യ, വിദ്യാർത്ഥി പ്രതിനിധികളായ വി.നിഖിത, എസ്. ആയിഷ, നവമി വി ശിവാനി, ആർ ഭാഗ്യ ലക്ഷ്മി എന്നിവർ പ്രസംഗിച്ചു.