വായനാ ദിനാചരണം
Friday 20 June 2025 12:53 AM IST
പെരിന്തൽമണ്ണ: പി.എൻ. പണിക്കർ ഗ്രാമങ്ങൾക്ക് അറിവിന്റെ വെളിച്ചം നൽകിയ മഹാത്മാവാണെന്ന് തിരൂർ ദിനേശ് അഭിപ്രായപ്പെട്ടു. വള്ളുവനാട് വിദ്യാഭവനിൽ വായനാദിനാചരണവും ലിറ്റററി ക്ലബ്ബിന്റെ ഉദ്ഘാടനവും നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രിൻസിപ്പൽ പി ഹരിദാസ് അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രിൻസിപ്പൽ എൻ മഞ്ജുള, അക്കാഡമിക്ക് കോ ഓർഡിനേറ്റർ സി.ശാലിനി, ലിറ്റററി ക്ലബ് കോ ഓർഡിനേറ്റർ എം.ആർ ദിവ്യ, വിദ്യാർത്ഥികളായ പി.എം. ദേവിക, സൂസന്ന മേരി പോൾ, മാളവിക, തന്മയ ജിസ് എന്നിവർ സംസാരിച്ചു. വായനാദിനത്തിന്റെ ഭാഗമായി വിദ്യാർത്ഥികൾക്ക് വിവിധ ഭാഷകളിൽ മത്സരങ്ങളും സംഘടിപ്പിച്ചു.