ശുചിത്വ മിഷനിൽ റിസോഴ്സ് പേഴ്സൺ: അപേക്ഷിക്കാം

Friday 20 June 2025 12:53 AM IST

പത്തനംതിട്ട: ജില്ലാ ശുചിത്വ മിഷനിൽ പ്രതിദിന വേതനാടിസ്ഥാനത്തിൽ റിസോഴ്സ് പേഴ്സൺമാരെ (ആർ.പി) നിയമിക്കുന്നു. സർക്കാർ സർവീസിൽ നിന്ന് വിരമിച്ചവർക്ക് അപേക്ഷിക്കാം. അല്ലെങ്കിൽ ഐ.ടി.ഐ, പോളിടെക്നിക് ഡിപ്ലോമ, ബി.സി.എ, എം.സി.എ, ബി.ടെക്, എം.ടെക് സിവിൽ, എൻവയോൺമെന്റൽ സയൻസ്, എൻജിനീയറിംഗ് ഒരു വിഷയമായി പഠിച്ച ബിരുദം അല്ലെങ്കിൽ ഏതെങ്കിലും വിഷയത്തിലുളള സർവകലാശാല ബിരുദമാണ് യോഗ്യത. പ്രായപരിധി ഇല്ല. വെള്ളപ്പേപ്പറിൽ തയാറാക്കിയ അപേക്ഷയും ബയോഡേറ്റയും (ബയോഡേറ്റയിൽ പാസ്‌പോർട്ട് സൈസ് ഫോട്ടോയും ഒപ്പും ഉണ്ടായിരിക്കണം) യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ് സഹിതം പത്തനംതിട്ട സ്റ്റേഡിയം ജംഗ്ഷന് സമീപമുളള ജില്ലാ ശുചിത്വ മിഷൻ ഓഫീസിൽ 25ന് വൈകിട്ട് നാലിന് മുമ്പ് സമർപ്പിക്കണം. വിലാസം, ജില്ലാ മിഷൻ കോ ഓർഡിനേറ്റർ, ജില്ലാ ശുചിത്വ മിഷൻ, ഒന്നാം നില, കിടാരത്തിൽ ക്രിസ് ടവർ , ആശുപത്രി ജംഗ്ഷന് സമീപം, പത്തനംതിട്ട 689645. അപേക്ഷ അയക്കുന്ന കവറിൽ 'റിസോഴ്സ് പേഴ്സൺ നിയമനത്തിന് വേണ്ടിയുളള അപേക്ഷ' എന്ന് രേഖപ്പെടുത്തണം. ഫോൺ. 8281900958.