മൈലപ്ര ക്ഷേത്രത്തിൽ സപ്താഹയജ്ഞം
Friday 20 June 2025 12:01 AM IST
പത്തനംതിട്ട : മൈലപ്ര ശ്രീദുർഗാദേവീ ക്ഷേത്രത്തിലെ ഭാഗവത സപ്താഹയജ്ഞവും പുന:പ്രതിഷ്ഠാ വാർഷികവും മകം ഉൽസവവും 20 മുതൽ 29 വരെ നടക്കും. 20ന് രാവിലെ 6.45ന് ഭദ്ര ദീപ പ്രതിഷ്ഠ. ദിവസവും രാവിലെ ഭാഗവത പാരായണം, ഉച്ചക്ക് അന്നദാനം, വൈകിട്ട് പ്രഭാഷണം, സമൂഹ പ്രാർത്ഥന , ദീപാരാധന എന്നിവ ഉണ്ടാകും. 29ന് രാവിലെ 7.30ന് സഹസ്ര കലശാഭിഷേകം, വൈകിട്ട് 5.30ന് അൻപൊലി, വൈകിട്ട് 7ന് ദേവതാള നൃത്തം. വാർത്താസമ്മേളനത്തിൽ പ്രസിഡന്റ് ജയകൃഷ്ണൻ മൈലപ്ര, സെക്രട്ടറി വി.കെ.ഗോപാലകൃഷ്ണൻ നായർ, ഖജാൻജി എം.എസ്.ശ്രീകുമാർ എന്നിവർ പങ്കെടുത്തു.