വായനപക്ഷാചരണം ജില്ലാതല ഉദ്ഘാടനം

Friday 20 June 2025 12:03 AM IST

റാന്നി : ജില്ലാ ലൈബ്രറി കൗൺസിലിന്റെയും ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പിന്റെയും നേതൃത്വത്തിൽ നടത്തിയ വായനപക്ഷാചരണം ജില്ലാതല ഉദ്ഘാടനം അഡ്വ.പ്രമോദ് നാരായൺ എം.എൽ.എ നിർവഹിച്ചു. ലൈബ്രറി കൗൺസിൽ സംസ്ഥാന എക്സിക്യുട്ടീവ് അംഗം പ്രൊഫ.ടി.കെ.ജി നായർ അദ്ധ്യക്ഷനായി. സംസ്ഥാന ലൈബ്രറി കൗൺസിൽ അംഗം എസ്.ഹരിദാസ്, ജില്ലാ സെക്രട്ടറി ടി.ജി.ആനന്ദൻ, കോമളം അനിരുദ്ധൻ, കെ.എസ്.ഗോപി, കെ.ആർ.പ്രകാശ്, സ്മിജു ജേക്കബ്, ബിനോയി കെ.എബ്രഹാം, പി.ചന്ദ്രമോഹനൻ, പ്രൊഫസർ വി.ആർ.വിശ്വനാഥൻ നായർ എന്നിവർ സംസാരിച്ചു.