ശമ്പളപരിഷ്കരണ കുടിശിക അനുവദിച്ചു

Friday 20 June 2025 12:00 AM IST

തിരുവനന്തപുരം: സംസ്ഥാന സർക്കാരിനു കീഴിലുള്ള വിവിധ വകുപ്പുകളിലെ എസ്.എൽ.ആർ ജീവനക്കാരുടെ ശമ്പള പരിഷ്‌കരണ കുടിശികയുടെ രണ്ട് ഗഡു അനുവദിച്ചു. ഇവരുടെ ശമ്പളം 01.07.2019 പ്രാബല്യത്തിൽ പരിഷ്‌കരിച്ചുകൊണ്ട് ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. എന്നാൽ ശമ്പള പരിഷ്‌കരണ കുടിശിക അനുവദിച്ചിരുന്നില്ല.

സർക്കാർ ജീവനക്കാരുടെ പതിനൊന്നാം ശമ്പള പരിഷ്‌കരണത്തിന്റെ രണ്ട് ഗഡു കുടിശ്ശിക അനുവദിച്ചുകൊണ്ട് മാർച്ച് 29ന് ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്. ഇതിനെ തുടർന്നാണ് എസ്.എൽ.ആർ ജീവനക്കാർക്കും ശമ്പള പരിഷ്‌കരണ കുടിശിക കൊടുക്കാൻ തീരുമാനിച്ചത്.

നി​ർ​ദ്ധ​ന​ ​സ്ത്രീ​ക​ൾ​ക്ക് ​ഇ​മ്പി​ച്ചി​ബാ​വ​ ​ഭ​വന പു​ന​രു​ദ്ധാ​ര​ണ​ ​പ​ദ്ധ​തി​യി​ലൂ​ടെ​ ​സ​ഹാ​യം

തി​രു​വ​ന​ന്ത​പു​രം​:​ ​മു​സ്ലീം,​ക്രി​സ്ത്യ​ൻ,​ബു​ദ്ധ,​സി​ഖ്,​പാ​ഴ്സി,​ജൈ​ൻ​ ​എ​ന്നീ​ ​ന്യൂ​ന​പ​ക്ഷ​ ​മ​ത​വി​ഭാ​ഗ​ത്തി​ൽ​പ്പെ​ട്ട​ ​വി​ധ​വ​ക​ൾ​/​വി​വാ​ഹ​ബ​ന്ധം​ ​വേ​ർ​പെ​ടു​ത്തി​യ​/​ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ട​ ​സ്ത്രീ​ക​ൾ​ക്ക് ​'​ഇ​മ്പി​ച്ചി​ ​ബാ​വ​ ​ഭ​വ​ന​ ​പു​ന​രു​ദ്ധാ​ര​ണ​'​ ​പ​ദ്ധ​തി​യി​ലൂ​ടെ​ ​ധ​ന​സ​ഹാ​യം​ ​ന​ൽ​കു​ന്നു.​ ​ശ​രി​യാ​യ​ ​ജ​ന​ലു​ക​ൾ​/​വാ​തി​ലു​ക​ൾ​/​മേ​ൽ​ക്കൂ​ര​/​ഫ്‌​ളോ​റിം​ഗ്/​ഫി​നി​ഷിം​ഗ്/​പ്ലം​ബിം​ഗ്/​ ​സാ​നി​ട്ടേ​ഷ​ൻ​/​ഇ​ല​ക്ട്രി​ഫി​ക്കേ​ഷ​ൻ​ ​എ​ന്നി​വ​യു​ടെ​ ​അ​റ്റ​കു​റ്റ​പ്പ​ണി​ക്കാ​ണ് ​ധ​ന​സ​ഹാ​യം.​ ​അ​പേ​ക്ഷ​ക​യു​ടെ​ ​സ്വ​ന്തം​/​പ​ങ്കാ​ളി​യു​ടെ​ ​പേ​രി​ലു​ള്ള​ ​വീ​ടാ​യി​രി​ക്ക​ണം.​ ​ഒ​രു​ ​വീ​ടി​ന് 50,000​ ​രൂ​പ​യാ​ണ് ​ധ​ന​സ​ഹാ​യം.​ ​തു​ക​ ​തി​രി​ച്ച​ട​യ്ക്കേ​ണ്ട​തി​ല്ല.​ ​വീ​ടി​ന്റെ​ ​പ​ര​മാ​വ​ധി​ ​വി​സ്തീ​ർ​ണ്ണം​ 1200​ ​സ്‌​ക്വ.​ഫീ​റ്റ് ​ക​വി​യ​രു​ത്.​ ​അ​പേ​ക്ഷ​ക​ ​കു​ടും​ബ​ത്തി​ലെ​ ​ഏ​ക​ ​വ​രു​മാ​ന​ദാ​യ​ക​യാ​യി​രി​ക്ക​ണം.​ ​അ​പേ​ക്ഷ​ക​ ​അ​ല്ലെ​ങ്കി​ൽ​ ​മ​ക്ക​ൾ,​ശാ​രീ​രി​ക​ ​മാ​ന​സി​ക​ ​വെ​ല്ലു​വി​ളി​ ​നേ​രി​ടു​ന്ന​വ​ർ,​ബി.​പി.​എ​ൽ​ ​കു​ടും​ബം,​​​പെ​ൺ​കു​ട്ടി​ക​ൾ​ ​മാ​ത്ര​മു​ള്ള​/​ ​മ​ക്ക​ളി​ല്ലാ​ത്ത​ ​അ​പേ​ക്ഷ​ക​ ​തു​ട​ങ്ങി​യ​വ​ർ​ക്ക് ​മു​ൻ​ഗ​ണ​ന. സ​ർ​ക്കാ​ർ​/​അ​ർ​ദ്ധ​ ​സ​ർ​ക്കാ​ർ​ ​സ്ഥാ​പ​ന​ങ്ങ​ളി​ൽ​നി​ന്ന് ​സ്ഥി​ര​വ​രു​മാ​ന​മു​ള്ള​ ​മ​ക്ക​ളു​ള്ള​വ​ർ,​​​ ​ക​ഴി​ഞ്ഞ​ 10​ ​വ​ർ​ഷ​ത്തി​നി​ടെ​ ​ഭ​വ​ന​നി​ർ​മ്മാ​ണ​ത്തി​ന് ​സ​ഹാ​യം​ ​ല​ഭി​ച്ച​വ​ർ​ ​എ​ന്നി​വ​ർ​ ​അ​പേ​ക്ഷി​ക്കേ​ണ്ട​തി​ല്ല. വ​കു​പ്പ് ​പ്ര​ത്യേ​കം​ ​ത​യാ​റാ​ക്കി​യ​ ​ഫോ​മി​ലാ​ണ് ​അ​പേ​ക്ഷി​ക്കേ​ണ്ട​ത്.​ ​അ​പേ​ക്ഷി​ക്കു​ന്ന​ ​വീ​ടി​ന്റെ​ 2025​-26​സാ​മ്പ​ത്തി​ക​വ​ർ​ഷ​ത്തെ​ ​ഭൂ​മി​യു​ടെ​ ​ക​ര​മൊ​ടു​ക്കി​യ​ ​ര​സീ​തി​ന്റെ​ ​പ​ക​ർ​പ്പ്,​ ​റേ​ഷ​ൻ​കാ​ർ​ഡി​ന്റെ​ ​പ​ക​ർ​പ്പ് ​എ​ന്നി​വ​ ​ഹാ​ജ​രാ​ക്ക​ണം.​ ​ഒ​പ്പം,​ ​ക​ഴി​ഞ്ഞ​ 10​ ​വ​ർ​ഷ​ത്തി​നി​ടെ​ ​വീ​ട് ​പു​ന​രു​ദ്ധാ​ര​ണ​ത്തി​നോ​ ​ഭ​വ​ന​നി​ർ​മ്മാ​ണ​ത്തി​നോ​ ​ധ​ന​സ​ഹാ​യം​ ​ല​ഭി​ച്ചി​ട്ടി​ല്ലെ​ന്ന​ ​ത​ദ്ദേ​ശ​ ​സ്ഥാ​പ​ന​ത്തി​ന്റെ​ ​അ​ധി​കാ​ര​പ്പെ​ടു​ത്തി​യ​ ​ഉ​ദ്യോ​ഗ​സ്ഥ​ൻ​ ​ന​ൽ​കു​ന്ന​ ​സാ​ക്ഷ്യ​പ​ത്ര​വും​ ​അ​പേ​ക്ഷ​യോ​ടൊ​പ്പം​ ​ഹാ​ജ​രാ​ക്ക​ണം. പൂ​രി​പ്പി​ച്ച​ ​അ​പേ​ക്ഷ​ ​അ​നു​ബ​ന്ധ​രേ​ഖ​ക​ൾ​ ​സ​ഹി​തം​ ​അ​ത​ത് ​ജി​ല്ലാ​ ​ക​ള​ക്ട​റേ​റ്റി​ലെ​ ​ന്യൂ​ന​പ​ക്ഷ​ക്ഷേ​മ​ ​സെ​ക്ഷ​നി​ൽ​ ​നേ​രി​ട്ടോ,​ ​ഡെ​പ്യൂ​ട്ടി​ ​ക​ള​ക്ട​ർ​ ​(​ജ​ന​റ​ൽ​),​ ​ജി​ല്ലാ​ ​ന്യൂ​ന​പ​ക്ഷ​ക്ഷേ​മ​ ​സെ​ക്ഷ​ൻ,​ ​ജി​ല്ലാ​ ​ക​ള​ക്ട​റേ​റ്റ് ​വി​ലാ​സ​ത്തി​ലോ​ ​അ​പേ​ക്ഷി​ക്കാം.​ ​അ​പേ​ക്ഷാ​ഫോ​റം​ ​w​w​w.​m​i​n​o​r​i​t​y​w​e​l​f​a​r​e.​k​e​r​a​l​a.​g​o​v.​i​n​ ​ൽ.​ ​അ​വ​സാ​ന​ ​തീ​യ​തി​ ​ജൂ​ലാ​യ് 31.