വായനയുടെ കാലം കഴിഞ്ഞെന്ന വാദം ശരിയല്ല : മുഖ്യമന്ത്രി

Friday 20 June 2025 12:00 AM IST

തിരുവനന്തപുരം: വായനയുടെ കാലം കഴിയുകയല്ല,​ പകരം വായന കാലത്തിനൊത്ത് മാറുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പി.എൻ.പണിക്കർ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ 30 -ാമത് ദേശീയ വായനാ മഹോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ടാഗോർ തിയേറ്ററിൽ നിർവഹിക്കുകയായിരുന്നു.

സാങ്കേതികവിദ്യയുടെ കാലമാണെന്നും പുസ്തകങ്ങളുടെ കാലം കഴിഞ്ഞെന്നുമുള്ള വാദം ശരിയല്ല.

ഡിജിറ്റൽ വായനയും പോഡ്കാസ്റ്റുകളും വായനയുടെ രൂപം മാറ്റിയെങ്കിലും അറിവിന്റെ ഉറവിടം പുസ്തകങ്ങളാണ്. അറിവ് നേടുന്നവന്റെ അകം മാത്രമല്ല പുറവും ജ്വലിക്കുമെന്നാണ് ശ്രീനാരായണഗുരു ആത്മോപദേശക ശതകത്തിൽ പറഞ്ഞത്. അറിവ് നേടുന്നവൻ തന്റെ നാട്ടിൽ മാത്രമല്ല,​ പുറംനാട്ടിലും ജ്വലിക്കുമെന്നർത്ഥം.

വായനകൊണ്ട് സമൂഹത്തിന് എന്ത് ഗുണമെന്ന ചോദ്യത്തിനുള്ള ഉത്തരം പി.എൻ. പണിക്കർ പറഞ്ഞ

വായിച്ച് വളരുക, ചിന്തിച്ച് വളരുക എന്ന മുദ്രാവാക്യമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

മന്ത്രി വി.ശിവൻകുട്ടി അദ്ധ്യക്ഷനായ ചടങ്ങിൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മാനേജ്‌മെന്റ് ഇൻ ഗവൺമെന്റ് ഡയറക്ടർ കെ.ജയകുമാർ മുഖ്യപ്രഭാഷണം നടത്തി. ടി.കെ.എ നായർ, കുമ്മനം രാജശേഖരൻ, എം.വിജയകുമാർ, പാലോട് രവി, പി.എൻ പണിക്കർ ഫൗണ്ടേഷൻ ചെയർമാൻ പന്ന്യൻ രവീന്ദ്രൻ, ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ് ഡയറക്ടർ ടി.വി. സുഭാഷ്, നാഷണൽ സർവീസ് സ്‌കീം സ്റ്റേറ്റ് ഓഫീസർ അൻസർ ആർ.എൻ തുടങ്ങിയവർ സന്നിഹിതരായി. പി.എൻ പണിക്കർ ഫൗണ്ടേഷൻ വൈസ് ചെയർമാൻ എൻ.ബാലഗോപാൽ സ്വാഗതം പറഞ്ഞു.

പൊ​തു​വി​ദ്യാ​ഭ്യാ​സം: കേ​ര​ളം​ ​രാ​ജ്യ​ത്ത് മു​ൻ​നി​ര​യിൽ

തി​രു​വ​ന​ന്ത​പു​രം​ ​:​ ​രാ​ജ്യ​ത്ത് ​പൊ​തു​വി​ദ്യാ​ഭ്യാ​സ​രം​ഗ​ത്തെ​ ​മി​ക​വ് ​തെ​ളി​യി​ച്ച​ ​ജി​ല്ല​ക​ളു​ടെ​ ​പ​ട്ടി​ക​യി​ൽ​ ​കേ​ര​ള​ത്തി​ന്റെ​ 14​ ​ജി​ല്ല​ക​ളും​ ​ഉ​ൾ​പ്പെ​ട്ടു.​ ​പ​ഠ​ന​നി​ല​വാ​രം,​ ​അ​ദ്ധ്യാ​പ​ക​രു​ടെ​ ​അ​ർ​പ്പ​ണ​ബോ​ധം,​ ​ക്ലാ​സ് ​മു​റി​ക​ളു​ടെ​ ​വൈ​വി​ദ്ധ്യം,​ ​മി​ക​ച്ച​ ​അ​ടി​സ്ഥാ​ന​സൗ​ക​ര്യ​ങ്ങ​ൾ,​ ​സ്‌​കൂ​ൾ​സു​ര​ക്ഷ,​ ​ഡി​ജി​റ്റ​ൽ​ ​പ​ഠ​നം​ ​ഉ​ൾ​പ്പെ​ടെ​ 12​ ​മേ​ഖ​ല​ക​ളി​ൽ​ ​കേ​ര​ള​ത്തി​ന്റെ​ ​മി​ക​വി​നു​ള്ള​ ​അം​ഗീ​കാ​ര​മാ​ണി​ത്.​ ​കേ​ന്ദ്ര​ ​വി​ദ്യാ​ഭ്യാ​സ​ ​മ​ന്ത്രാ​ല​യ​ത്തി​ന് ​കീ​ഴി​ലു​ള്ള​ ​ഡി​പ്പാ​ർ​ട്‌​മെ​ന്റ് ​ഒ​ഫ് ​സ്‌​കൂ​ൾ​ ​എ​ജ്യു​ക്കേ​ഷ​ൻ​ ​ആ​ൻ​ഡ് ​ലി​റ്റ​റ​സി​യാ​ണ് 2023​-24​ ​വ​ർ​ഷ​ത്തെ​ ​ജി​ല്ലാ​ത​ല​ ​ഇ​ൻ​ഡ​ക്സ് ​ത​യ്യാ​റാ​ക്കി​യ​ത്.​പൊ​തു​വി​ദ്യാ​ഭ്യാ​സ​ ​സം​ര​ക്ഷ​ണ​ ​യ​ജ്ഞ​ത്തി​ന്റെ​യും​ ​വി​ദ്യാ​ക​ര​ണം​ ​മി​ഷ​ന്റെ​യും​ ​വി​ജ​യ​മാ​ണ് ​നേ​ട്ട​ത്തി​ന് ​പി​ന്നി​ലെ​ന്ന് ​മ​ന്ത്രി​ ​വി.​ ​ശി​വ​ൻ​കു​ട്ടി​ ​പ​റ​ഞ്ഞു.