ഒ.എം.ആർ പരീക്ഷാകേന്ദ്രത്തിൽ മാറ്റം

Friday 20 June 2025 12:00 AM IST

തിരുവനന്തപുരം; ഹയർസെക്കൻഡറി വിദ്യാഭ്യാസ വകുപ്പിൽ ലബോറട്ടറി അസിസ്റ്റന്റ് (കാറ്റഗറി നമ്പർ 447/2023) തസ്തികയിലേക്ക് നാളെ ഉച്ചയ്ക്കശേഷം 1.30മുതൽ 3.30 വരെ നടക്കുന്ന പരീക്ഷയ്ക്ക് കോഴിക്കോട് ജില്ലയിലെ ബേപ്പൂർ ജി.എച്ച്.എസ്.എസിലെ സെന്റർ നമ്പർ 1ൽ ഉൾപ്പെടുത്തിയിരുന്ന രജിസ്റ്റർ നമ്പർ 1096958 മുതൽ 1097157 വരെയുള്ളവർ കോഴിക്കോട് കൊളത്തറ, ഫറോക്ക്,ചെറുവണ്ണൂർ ജി.വി.എച്ച്.എസ്.എസിലെ സെന്റർ നമ്പർ 1ലും ജി.എച്ച്.എസ്.എസിലെ സെന്റർ നമ്പർ 2 ൽ ഉൾപ്പെടുത്തിയിരുന്ന രജിസ്റ്റർ നമ്പർ 1097158 മുതൽ 1097357 വരെയുള്ളവർ കോഴിക്കോട് കൊളത്തറ, ഫറോക്ക്, ചെറുവണ്ണൂർ ജി.വി.എച്ച്.എസ്.എസിലെ സെന്റർ നമ്പർ 2 ലും പരീക്ഷയെഴുതണം.

അഭിമുഖം

കൊല്ലം ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ യു.പി.സ്‌കൂൾ ടീച്ചർ (മലയാളം മീഡിയം) (കാറ്റഗറി നമ്പർ 707/2023) തസ്തികയിലേക്ക് 26, 27തീയതികളിൽ പി.എസ്.സി കൊല്ലം മേഖലാ ഓഫീസിൽ അഭിമുഖം നടത്തും.

ഇൻഡസ്ട്രീസ് ആൻഡ് കൊമേഴ്സ് വകുപ്പിൽ അസിസ്റ്റന്റ് ഡയറക്ടർ (കാറ്റഗറി നമ്പർ 630/2023) തസ്തികയിലേക്ക് 25, 26, 27ന് പി.എസ്.സി. ആസ്ഥാന ഓഫീസിൽ അഭിമുഖം നടത്തും.

സർട്ടിഫിക്കറ്റു പരിശോധന

വ്യാവസായിക പരിശീലന വകുപ്പിൽ ജൂനിയർ ഇൻസ്ട്രക്ടർ (ആർക്കിടെക്ചറൽ ഡ്രാഫ്ട്സ്മാൻ) (കാറ്റഗറി നമ്പർ 651/2023), ജൂനിയർ ഇൻസ്ട്രക്ടർ (സ്റ്റെനോഗ്രാഫർ സെക്രട്ടേറിയൽ അസിസ്റ്റന്റ്-ഇംഗ്ലീഷ്) (കാറ്റഗറി നമ്പർ 667/2023) തസ്തികകളുടെ ചുരുക്കപട്ടികയിലുൾപ്പെട്ടവരിൽ സർട്ടിഫിക്കറ്റ് പരിശോധന പൂർത്തിയാക്കാത്തവർക്ക് നാളെ പി.എസ്.സി ആസ്ഥാന ഓഫീസിൽ സർട്ടിഫിക്കറ്റ് പരിശോധന നടത്തും.

റേ​ഞ്ച് ​ഓ​ഫീ​സ​ർ​ ​നി​യ​മ​നം

തി​രു​വ​ന​ന്ത​പു​രം​:​ ​വ​നം​വ​കു​പ്പി​ൽ​ ​സം​സ്ഥാ​ന​ത്ത് ​ഇ​താ​ദ്യ​മാ​യി​ ​സ​യ​ൻ​സ്/​ ​എ​ൻ​ജി​നി​യ​റിം​ഗ് ​വി​ഭാ​ഗ​ത്തി​ൽ​ ​നി​ന്ന് ​പി.​എ​സ്.​സി​ ​വ​ഴി​ ​തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ 32​ ​റേ​ഞ്ച് ​ഓ​ഫീ​സ​ർ​മാ​ർ​ക്ക് ​നി​യ​മ​നം.​ ​ഇ​വ​രി​ൽ​ 7​ ​പേ​ർ​ ​വ​നി​ത​ക​ളാ​ണ്.​ ​ക​ഴി​ഞ്ഞ​ ​മേ​യി​ൽ​ ​ഉ​ണ്ടാ​യ​ ​റി​ട്ട​യ​ർ​മെ​ന്റ് ​ഒ​ഴി​വു​ക​ളി​ല​ട​ക്കം​ ​വി​വി​ധ​ ​റേ​ഞ്ചു​ക​ളി​ലേ​ക്കാ​ണ് ​നി​യ​മ​നം.​ 2007​ന് ​ശേ​ഷം​ ​ഇ​ത്ര​യും​ ​പേ​രെ​ ​റേ​ഞ്ച് ​ഓ​ഫീ​സ​ർ​മാ​രാ​യി​ ​ഒ​രേ​സ​മ​യം​ ​നി​യ​മി​ക്കു​ന്ന​തെ​ന്നും​ ​ഉ​ദ്യോ​ഗ​സ്ഥ​ർ​ ​ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.​ ​പി.​എ​സ്.​സി​ ​റാ​ങ്ക് ​പ​ട്ടി​ക​യി​ൽ​ ​നി​ന്ന് 34​ ​പേ​ർ​ക്കാ​ണ് ​റേ​ഞ്ച് ​ഓ​ഫീ​സ​ർ​ ​പ​രി​ശീ​ല​ന​ത്തി​ന് ​ശു​പാ​ർ​ശ​ക്ക​ത്ത് ​ന​ൽ​കി​യ​ത്.​ ​അ​തി​ൽ​ ​ഒ​രാ​ൾ​ ​പ​രി​ശീ​ല​നം​ ​പൂ​ർ​ത്തി​യാ​ക്കാ​ത്ത​തി​നാ​ൽ​ ​നി​യ​മ​ന​ ​ശു​പാ​ർ​ശ​ ​പി.​എ​സ്.​സി​ ​റ​ദ്ദാ​ക്കി.​ ​മ​​​റ്റൊ​രാ​ൾ​ ​മെ​ഡി​ക്ക​ൽ​ ​ലീ​വി​ലാ​ണ്.​ ​അ​തി​നാ​ൽ​ 32​ ​പേ​ർ​ക്കാ​ണ് ​പി.​സി.​സി.​എ​ഫ് ​പി.​പു​ക​ഴേ​ന്തി​ ​നി​യ​മ​ന​ക്ക​ത്ത് ​ന​ൽ​കി​യ​ത്.​ ​ഇ​വ​ർ​ ​മ​ഹാ​രാ​ഷ്ട്ര​യി​ലെ​ ​കു​ന്ത​ൽ​ ​അ​ക്കാ​‌​ഡ​മി​യി​ൽ​ 18​ ​മാ​സ​ത്തെ​ ​പ​രി​ശീ​ല​നം​ ​പൂ​ർ​ത്തി​യാ​ക്കി.