പുതിയ പൊലീസ് വാഹനങ്ങളുടെ ഫ്ളാഗ് ഓഫ്

Friday 20 June 2025 2:41 AM IST

തിരുവനന്തപുരം: പൊലീസിനു വേണ്ടി പുതുതായി വാങ്ങിയ 241 വാഹനങ്ങളുടെ ഫ്ളാഗ് ഓഫ് 20ന് വൈകിട്ട് 4ന് തിരുവനന്തപുരത്തു പേരൂർക്കട എസ്.എ.പി ഗ്രൗണ്ടിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. വിവിധ സ്റ്റേഷനുകൾ, കൺട്രോൾ റൂമുകൾ, സ്പെഷ്യൽ യൂണിറ്റുകൾ എന്നിവയുടെ ആവശ്യത്തിനായി വാങ്ങിയ വാഹനങ്ങളാണ് ഫ്ളാഗ് ഓഫ് ചെയ്യുന്നത്. പൊലീസ് മേധാവി ഷേഖ് ദർവേഷ് സാഹിബ്, എ.ഡി.ജി.പിമാർ, മറ്റു ഉന്നത പൊലീസുദ്യോഗസ്ഥർ എന്നിവർ പങ്കെടുക്കും.