അയ്യങ്കാളി സ്മൃതി ദിനാചരണം
Friday 20 June 2025 12:43 AM IST
ചെങ്ങന്നൂർ: ബി.ജെ.പി ചെങ്ങന്നൂർ മുൻസിപ്പൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന അയ്യങ്കാളി സ്മൃതിദിനാചരണം മണ്ഡലം ജനറൽ സെക്രട്ടറി അനീഷ് മുളക്കുഴ ഉദ്ഘാടനം ചെയ്തു. ബി.ജെ.പി മുൻസിപ്പൽ കമ്മിറ്റി പ്രസിഡന്റ് ബി.ജയകുമാർ അദ്ധ്യക്ഷനായി. മണ്ഡലം ജനറൽ സെക്രട്ടറി മനു കൃഷ്ണൻ, സിനി ബിജു, ജിബി കീക്കാട്ടിൽ, രോഹിത്ത് പി. കുമാർ, കെ.കെ വിനോദ്, ബിജുകുമാർ, മുരുകൻ പൂവക്കാട്ട് മൂലയിൽ, സുമേഷ് സേതു. ബി പിള്ള തുടങ്ങിയവർ പ്രസംഗിച്ചു.