വായനപക്ഷാചരണം
Friday 20 June 2025 12:45 AM IST
വാഴമുട്ടം ഈസ്റ്റ്: വാഴമുട്ടം വള്ളത്തോൾ വായനശാലയുടെ നേതൃത്വത്തിൽ ഗവ. എൽ. പി. എസിന്റെ സഹകരണത്തോടെ വായനാപക്ഷാ ചരണം ആരംഭിച്ചു. വായനശാല പ്രസിഡന്റ് ഡി. ഷിബുകുമാറിന്റെ അദ്ധ്യക്ഷതയിൽ തിരുവനന്തപുരം വൈലോപ്പിള്ളി സംസ്‌കൃതി ഭവൻ ബോർഡ് മെമ്പർ അഡ്വ. സരേഷ് സോമ ഉദ്ഘാടനംചെയ്തു. വായനശാല സെക്രട്ടറി അഡ്വ. എ. ജയകുമാർ വിഷയാവതരണം നടത്തി,ഗ്രാമപഞ്ചായത്ത് മെമ്പർ ലക്ഷ്മി. ജി, ഹെഡ് മിസ്‌ട്രസ് രാജശ്രീ,വനിതാ വേദി സെക്രട്ടറി ലേഖ മോഹൻ, പി. റ്റി. എ. പ്രസിഡന്റ് അനീഷ്, അദ്ധ്യാപിക അമൃതഎന്നിവർ സംസാരിച്ചു.