16 ലക്ഷം വരിക്കാരെ ഓൺലൈൻ തട്ടിപ്പിൽ നിന്ന് രക്ഷിച്ച് എയർടെൽ

Friday 20 June 2025 2:06 AM IST

കൊച്ചി: 35 ദിവസം മുമ്പ് അവതരിപ്പിച്ച ഓൺലൈൻ തട്ടിപ്പ് തടയുന്ന സംവിധാനത്തിലൂടെ സംസ്ഥാനത്തെ16 ലക്ഷം വരിക്കാരെ തട്ടിപ്പുകാരിൽ നിന്ന് സംരക്ഷിക്കാൻ സാധിച്ചതായി എയർടെൽ അറിയിച്ചു. എല്ലാ എയർടെൽ, മൊബൈൽ, ബ്രോഡ്ബാൻഡ് ഉയോക്താക്കൾക്കും സ്വമേധയാ ലഭിക്കുന്ന ഓൺലൈൻ തട്ടിപ്പ് കണ്ടെത്തൽ സംവിധാനം എസ്.എം.എസ്, വാട്‌സ്ആപ്, ടെലിഗ്രാം, ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം, ഇമെയിൽ എന്നിവയിലെല്ലാം പ്രവർത്തനക്ഷമമാണെന്ന് ഭാർതി എയർടെൽ കേരള ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ ജെ. ഗോകുൽ പറഞ്ഞു. ഡിജിറ്റൽ രംഗത്ത് മുൻപന്തിയിൽ നിൽക്കുന്ന സംസ്ഥാനമെന്ന നിലയ്ക്ക് കേരളത്തിൽ ഗ്രാമങ്ങളിൽ പോലും ജനങ്ങൾ ഓൺലൈൻ തട്ടിപ്പിനിരയാകുന്നുണ്ട്. ദേശീയ തലത്തിൽ 8.6 കോടി വരിക്കാരെയാണ് എയർടെൽ ഓൺലൈൻ തട്ടിപ്പിൽ നിന്ന് സംരക്ഷിച്ചത്.