വിമാനത്താവളങ്ങൾക്ക് തൊട്ടടുത്ത കെട്ടിടങ്ങൾ പൊളിച്ചുനീക്കും
ന്യൂഡൽഹി: അഹമ്മദാബാദ് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ രാജ്യത്തെ വിമാനത്താവളങ്ങളുടെ സമീപത്ത് സുരക്ഷിത അകലത്തിൽ അല്ലാത്ത കെട്ടിടങ്ങൾ പൊളിച്ചുകളയും. മരങ്ങൾ മുറിച്ചുമാറ്റും. ഇതു സംബന്ധിച്ച കരട് എയർക്രാഫ്റ്റ് ( ഡിമോളിഷൻ ഓഫ് ഒബ്സ്ട്രക്ഷൻസ്) റൂൾസ് പുറത്തിറക്കി. എയർപോർട്ടുകളിലെ ഓഫീസർ ഇൻ ചാർജ് സ്ഥലങ്ങൾ സന്ദർശിച്ച് നിയമലംഘനമുണ്ടെങ്കിൽ നോട്ടീസ് നൽകും. ഉടമകളുടെ ഭാഗത്തു നിന്ന് നടപടിയുണ്ടായില്ലെങ്കിൽ ഡയറക്‌ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷന് (ഡി.ജി.സി.എ) കെട്ടിടം പൊളിച്ചുനീക്കലിനും മരം മുറിച്ചുമാറ്റലിനും ഉത്തരവിടാൻ കഴിയും. അധികൃതരുടെ നിർദ്ദേശം അനുസരിക്കുന്നവർക്ക് നഷ്‌ടപരിഹാരം നൽകാൻ ചട്ടങ്ങളിൽ വ്യവസ്ഥയുണ്ട്. ഇതിനിടെ,ഇന്നലെ വ്യോമയാന മന്ത്രി കിൻജരാപു രാംമോഹൻ നായിഡുവിന്റെ അദ്ധ്യക്ഷതയിൽ ഉന്നതതലയോഗം ചേർന്ന് വിമാനത്താവളങ്ങളുടെയും വിമാനങ്ങളുടെയും സുരക്ഷ അവലോകനം ചെയ്‌തു.