മൈജിയിൽ 'ഇപ്പോൾ വന്നാൽ ഇരട്ടി ലാഭം' ഓഫർ 22 വരെ

Friday 20 June 2025 12:09 AM IST

കോഴിക്കോട്: അപ്ലയൻസസും ഗാഡ്ജറ്റ്‌സും വലിയ വിലക്കുറവിലും ചെറിയ മാസതവണകളിലും വാങ്ങാൻ അവസരമൊരുക്കി മൈജിയുടെ 'ഇപ്പോൾ വന്നാൽ ഇരട്ടി ലാഭം' ഓഫർ. എല്ലാ മൈജി, മൈജി ഫ്യൂച്ചർ ഷോറൂമുകളിലും ജൂൺ 22 വരെ ലഭ്യമാകും. ഇപ്പോഴുള്ള ലാഭമഴ ഓഫറിന്റെ ഭാഗമായാണ് 'ഇപ്പോൾ വന്നാൽ ഇരട്ടി ലാഭം ഓഫറും' അവതരിപ്പിച്ചിട്ടുള്ളത്. വിലക്കുറവും ക്യാഷ്ബാക്ക് സമ്മാനങ്ങളും ചെറിയ ഇ.എം.ഐയുമാണ് ഈ ഓഫറിലെ പ്രത്യേകതകൾ. വിവിധ ക്രെഡിറ്റ് കാർഡുകളിൽ പർച്ചേസ് ചെയ്യുമ്പോൾ 10,000 രൂപ ഇൻസ്റ്റന്റ് ഡിസ്‌കൗണ്ട് മുതൽ 22,500 രൂപ വരെ ക്യാഷ്ബാക്ക്, ഒരു ഇ.എം.ഐ സൗജന്യം പോലുള്ള ആനുകൂല്യങ്ങളും സ്വന്തമാക്കാം. ഓഫറുകൾ മൈജിയുടെ ഓൺലൈനിലും ലഭ്യമാണ്.