സുരക്ഷിത നിക്ഷേപം, സ്വർണവിലയിൽ വർദ്ധന

Friday 20 June 2025 2:14 AM IST

കൊച്ചി: കേരളത്തിൽ സ്വ​ർ​ണ​വി​ല​ ​വീ​ണ്ടും​ ​കൂ​ടി.​ ​ഗ്രാ​മി​ന് 15​ ​രൂ​പ​യും​ ​പ​വ​ന് 120​ ​രൂ​പ​യു​മാ​ണ് ​ഇ​ന്ന​ലെ​ ​വ​ർ​ദ്ധി​ച്ച​ത്.​ 74,​​120​ ​രൂ​പ​യാ​ണ് ​പ​വ​ൻ​ ​വി​ല,​​​ ​ഗ്രാ​മി​ന് 9265​ ​രൂ​പ​യും.​ ​കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ 1000 രൂപയാണ് പവന് വർദ്ധിച്ചത്. പ​ശ്ചി​മേ​ഷ്യ​ൻ​ ​രാ​ജ്യ​ങ്ങ​ളി​ലെ​ ​സം​ഘ​ർ​ഷം​ ​ക​ന​ത്ത​തോ​ടെ​ ​സു​ര​ക്ഷി​ത​ ​നി​ക്ഷേ​പം​ ​എ​ന്ന​ ​നി​ല​യി​ൽ​ ​സ്വ​ർ​ണ​ത്തി​ന്റെ​ ​ഡി​മാ​ൻ​ഡ് ​വ​ർ​ദ്ധി​ച്ചെങ്കിലും അന്താരാഷ്ട്ര തലത്തിൽ സ്വർണവില ഉയർന്നിരുന്നില്ല. 3385 ആണ് രാജ്യാന്തര വിപണി വില. അതേസമയം,​ ഡോളർ കരുത്താർജ്ജിച്ചതും രൂപയുടെ മൂല്യമിടിഞ്ഞതുമാണ് ആഭ്യന്തരവിപണിയിൽ വീണ്ടും സ്വർണ്ണത്തിന് കരുത്തേകിയത്.