(കൗൺസിലർ സ്പീക്സ്) ) നഗരസഭ വാർഡുകളിലെ വികസനം: കൗൺസിലർമാരുടെ വിലയിരുത്തൽ
Friday 20 June 2025 1:15 AM IST
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് പടിവാതിൽക്കൽ എത്തിനിൽക്കെ പത്തനംതിട്ട നഗരസഭയുടെ വാർഡുകളിൽ കഴിഞ്ഞ നാല് വർഷം നടപ്പാക്കിയ പ്രധാന പദ്ധതികളെക്കുറിച്ച് കൗൺസിലർമാർ സംസാരിക്കുന്നു.
അഡ്വ. എ. സക്കീർ ഹുസൈൻ
തൈക്കാവ് വാർഡ്
- പതിറ്റാണ്ടുകളായി പുറംലോകവുമായി നേരിട്ട് ഗതാഗത ബന്ധമില്ലാതിരുന്ന കാരുവേലിൽ ഭാഗത്തേക്ക് റോഡ് നിർമ്മിച്ചു. ഇൗ ഭാഗത്തെ വീടുകളിലേക്ക് പോകാനും വഴികളില്ലായിരുന്നു. 22ലക്ഷം രൂപ ചെലവാക്കിയാണ് റോഡ് നിർമ്മിച്ചത്.
- വെള്ളക്കെട്ടുകൾ നിറഞ്ഞ മേലേവെട്ടിപ്രം സ്കൂൾ ഭാഗത്തുനിന്ന് റിംഗ് റോഡിലേക്കുള്ള ഭാഗം ഗതാഗതയോഗ്യമാക്കി.
- തകർന്നുകിടന്ന ബുദ്ധൻപടി - തൈക്കാവ് റോഡ് ഗതാഗതയോഗ്യമാക്കി.
- പുതിയ കോടതി സമുച്ചയത്തിന് സ്ഥലം ഏറ്റെടുത്തുകൊടുത്തു
- അമൃത് കുടിവെള്ള പദ്ധതി പൈപ്പ്ലൈൻ സ്ഥാപിച്ചു.
- റിംഗ്റോഡിലെ കൈയേറ്റം ഒഴിപ്പിച്ച് അങ്കണവാടിക്ക് സ്ഥലം കണ്ടെത്തി.
എ. സുരേഷ് കുമാർ
വലഞ്ചുഴി വാർഡ്
- ഇരുപത്തിനാലാം വാർഡിലെ ശുദ്ധജലക്ഷാമം പൂർണമായി പരിഹരിക്കാൻ കഴിഞ്ഞു. വാർഡിൽ ഒരിടത്തും കുടിവെള്ള പ്രശ്നമില്ല. 13 ലക്ഷം രൂപയുടെ കൊരട്ടിമുക്ക് - ലക്ഷംവീട് പദ്ധതി നടപ്പിലാക്കിയത് വലിയ നേട്ടമായി.
- സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വീടുകളില്ലാത്ത 42 ഓളം കുടുംബങ്ങൾക്ക് വീട് വച്ചുനൽകാൻ സാധിച്ചു.
- വലഞ്ചുഴി അങ്കണവാടി സ്മാർട്ടാക്കി. കുട്ടികൾക്ക് ആവശ്യമായ എല്ലാ സൗകര്യങ്ങളും അങ്കണവാടിയിൽ ഒരുക്കി.
- വാർഡിലെ എല്ലാ റോഡുകളും കോൺക്രീറ്റ് ചെയ്‌തും ടാർ ചെയ്‌തും ഗതാഗത യോഗ്യമാക്കി.
- എല്ലാ റോഡുകളും കോൺക്രീറ്റ് ചെയ്തു. തെരുവുവിളക്കുകൾ സ്ഥാപിച്ചു.
അനില അനിൽ
വഞ്ചിപൊയ്ക വാർഡ്
- 17ലക്ഷം ലക്ഷം രൂപ മുടക്കി വെൽനെസ് സെന്റർ സ്ഥാപിച്ചു. എൻ.എച്ച്.എം ഫണ്ടും ലഭ്യമാക്കി. ഉദ്ഘാടനം ഉടനെ നടത്തും.
- അമൃത് കുടിവെള്ള പദ്ധതിക്കായി 11കോടി ചെലവാക്കി. മൂന്ന് വാർഡുകൾക്ക് പ്രയോജനം ചെയ്യുന്നതാണ് കുടിവെള്ള പദ്ധതി. പൈപ്പ് ലൈൻ സ്ഥാപിച്ചു കഴിഞ്ഞു.
- റോഡുകൾക്ക് എം.എൽ.എ ഫണ്ടിൽ നിന്ന് 25ലക്ഷം അനുവദിച്ചുകിട്ടി. നഗരസഭയുടെ 40ലക്ഷം വിഹിതവും വിനിയോഗിച്ച് നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയാകുന്നു.
- വഞ്ചിപ്പൊയ്ക ടൂറിസം പദ്ധതി തയ്യാറാക്കി സർക്കാരിന് സമർപ്പിച്ചു.
- ലൈഫ് പദ്ധതിയിൽ നാല് വീടുകളുടെ നിർമ്മാണം കൂടി പൂരോഗമിക്കുന്നു.
പി.കെ അനീഷ്
അഞ്ചക്കാല വാർഡ്
- അഞ്ചക്കാല വാർഡ് സേവാ കേന്ദ്രവും ലൈബ്രറിയും നിർമ്മിച്ചു. സേവാ കേന്ദ്രത്തിൽ നിവേദനങ്ങളും പരാതികളും സ്വീകരിക്കാൻ വാർഡ് കൗൺസിലർക്ക് ഒാഫീസ് തുറന്നു. 15ലക്ഷം ചെലവഴിച്ചു.
- അഞ്ചക്കാല അങ്കണവാടി നവീകരിച്ചു.
- നന്നുവക്കാട് ചരിവുകാലായിൽ കുടിവെള്ള പദ്ധതി പൂർത്തിയാക്കി കുടിവെള്ള വിതരണം തുടങ്ങി. 5ലക്ഷം ചെലവായി.
- അഞ്ചക്കാല - ഒറ്റുകൽ റോഡും വളവിനോലിൽ റോഡും നവീകരിച്ചു.
- വാർഡിലെ റോഡുകളുടെ ഇരുഭാഗങ്ങളും തൊഴിലുറപ്പുകാരും നഗരസഭാ ജീവനക്കാരും ചേർന്ന് ശുചീകരിക്കുന്നു. എല്ലാ ദിവസവും രാത്രിയിൽ തെരുവ് വിളക്കുകുകൾ പ്രകാശിക്കുന്നുവെന്ന് ഉറപ്പാക്കുന്നു.