കെട്ടിടം തകർന്നിട്ടും കുതിച്ചുയർന്ന് ഇസ്രയേൽ ഓഹരിവിപണി
Friday 20 June 2025 2:19 AM IST
ഇറാന്റെ മിസൈൽ ആക്രമണത്തിൽ ടെൽ അവീവിലെ ഓഹരി വിപണി കെട്ടിടം തകർന്നു. എന്നിട്ടും ഇസ്രയേൽ ഓഹരികൾ കുതിച്ചുയർന്നു, 52 ആഴ്ചയിലെ ഏറ്റവും ഉയർന്ന നിലവാരത്തിൽ. അനിശ്ചിതത്വങ്ങൾക്കിടയിലും ഇസ്രയേൽ ഓഹരികൾ നിക്ഷേപകർ പ്രാദേശിക ഓഹരികൾ വാങ്ങുന്നത് തുടരുകയാണ്. ടിഎ125 4.7 ശതമാനമാണ് ഇന്നലെ മാത്രം ഉയർന്നത്. അതേസമയം, ഇറാനിയൻ സ്റ്റോക്ക് എക്സ്ചേഞ്ചുകളുടെ ലൈവ് റിപ്പോർട്ട് ലഭ്യമല്ല. ജൂൺ 9ന് ലഭ്യമായ ഒടുവിലത്തെ വിവരമനുസരിച്ച് സ്റ്റോക്ക് മാർക്കറ്റ് 3 ശതമാനം ഇടിവിലായിരുന്നു.