ശ്രീലങ്ക തിരിച്ചടിക്കുന്നു

Thursday 19 June 2025 11:20 PM IST

ഏഞ്ചലോ മാത്യൂസ് 39 റൺസിന് പുറത്ത്

ഗോൾ : ആദ്യ ടെസ്റ്റിൽ ബംഗ്ളാദേശിന്റെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 495നെതിരെ ശക്തമായി തിരിച്ചടിച്ച് ശ്രീലങ്ക. മൂന്നാം ദിവസം കളിനിറുത്തുമ്പോൾ 368/4 എന്ന നിലയിലാണ് ലങ്ക. പാത്തും നിസംഗയുടെ (187) സെഞ്ച്വറിയും ദിനേഷ് ചാന്ദിമലിന്റെ (54) അർദ്ധസെഞ്ച്വറിയുമാണ് ലങ്കൻ തിരിച്ചടിക്ക് കരുത്ത് പകർന്നത്. തന്റെ അവസാന ടെസ്റ്റിനിറങ്ങിയ മുൻ നായകൻ ഏഞ്ചലോ മാത്യൂസ് 39 റൺസെടുത്ത് പുറത്തായി. മോമിനുൽ ഹഖിന്റെ പന്തിൽ കീപ്പർ ലിട്ടൺ ദാസിന് ക്യാച്ച് നൽകിയാണ് മാത്യൂസ് മടങ്ങിയത്. ബാറ്റിംഗിനിറങ്ങിയപ്പോൾ ബംഗ്ളാദേശ് താരങ്ങൾ ഗാർഡ് ഓഫ് ഓണർ നൽകിയാണ് മാത്യൂസിനെ ക്രീസിലേക്ക് ആനയിച്ചത്.2023ലെ ഏകദിന ലോകകപ്പിൽ മാത്യൂസ് ബാറ്റിംഗിനിറങ്ങാൻ താമസിച്ചതിന് ടൈം ഔട്ടിലൂടെ പുറത്താക്കിയവരാണ് ബംഗ്ളാദേശുകാർ.