യുദ്ധം മുതൽ ഫെഡ് നയം വരെ ഓഹരിവിപണിയിൽ നഷ്ടക്കച്ചവടം

Friday 20 June 2025 1:16 AM IST

കൊ​ച്ചി​:​ ​ഇ​റാ​ൻ​-​ ​ഇ​സ്ര​യേ​ൽ​ ​യു​ദ്ധ​ത്തി​ൽ​ ​അ​മേ​രി​ക്ക​ ​പ​ങ്കു​ചേ​രു​മോ​ ​എ​ന്ന​ ​ ആ​ശ​ങ്ക​ ​ ലോ​ക​മെ​ങ്ങു​മു​ള്ള​ ​ ഓ​ഹ​രി​ വി​പ​ണി​ക​ളെ​ ​പി​ടി​ച്ചു​ല​ച്ചു.​ ​ഒ​പ്പം​ ​അ​മേ​രി​ക്ക​ൻ ​ ​ഫെ​ഡ​റ​ൽ ​ ​റി​സ​ർ​വ് ​ധ​ന​ന​യം​ ​മാ​റ്റ​മി​ല്ലാ​തെ​ ​തു​ട​ർ​ന്ന​തും​ ​നി​ക്ഷേ​പ​ക​രെ​ ​സു​ര​ക്ഷി​ത​ മേഖലകൾ​ ​തേ​ടാ​ൻ​ ​നി​ർ​ബ​ന്ധി​ത​രാ​ക്കി.​ ​ ആ​ഗോ​ള​ ​ഓ​ഹ​രി​വി​പ​ണി​ക​ളി​ലെ​ ​ത​ക​ർ​ച്ച​യു​ടെ​ ​ചു​വ​ട് ​പി​ടി​ച്ച് ​ഇ​ന്ത്യ​ൻ​ ​ഓ​ഹ​രി​വി​പ​ണി​യി​ലും​ ​ഇ​ടി​വ് ​രേ​ഖ​പ്പെ​ടു​ത്തി.​ ​ഇ​ന്ന​ലെ​ത്തെ​ ​വ്യാ​പാ​ര​ത്തി​ൽ​ ​നാ​ല് ​ല​ക്ഷം​ ​കോ​ടി​ ​രൂ​പ​യാ​ണ് ​നി​ക്ഷേ​പ​ക​ർ​ക്ക് ​ന​ഷ്ടം.​ ​സെ​ൻ​സെ​ക്സ് 83​ ​പോ​യി​ന്റ് ​ഇ​ടി​ഞ്ഞ് 81,361.87​ലും​ ​നി​ഫ്ടി​ 18.8​ ​പോ​യി​ന്റ് ​ഇ​ടി​ഞ്ഞ് 24,793.25​ലും​ ​വ്യാ​പാ​രം​ ​അ​വ​സാ​നി​പ്പി​ച്ചു.ഇ​ന്ത്യ​ൻ​ ​ഓ​ഹ​രി​വി​പ​ണി​യി​ൽ ​ ​പ്ര​ധാ​ന​മാ​യും​ ​ആ​ഭ്യ​ന്ത​ര​ ​നി​ക്ഷേ​പ​ക​ർ ​ ​ക​രു​ത്ത് ​കാ​ട്ടു​ന്ന​തി​നാ​ൽ​ ​ അ​മേ​രി​ക്ക​ൻ​ ​ഫെ​ഡ് ​റി​സ​ർ​വ് ​ന​യം​ ​ഇ​ന്ത്യ​ൻ​ ​വി​പ​ണി​യെ​ ​നേ​രി​ട്ട് ​ക​ന​ത്ത​രീ​തി​യി​ൽ​ ​ബാ​ധി​ക്കി​ല്ലെ​ങ്കി​ലും​ ​വി​ദേ​ശ​നി​ക്ഷേ​പ​ക​രു​ടെ​ ​ഒ​ഴു​ക്ക് ​കു​റ​യ്ക്കാ​നി​ട​യാ​ക്കും.

പശ്ചിമേഷ്യയിലെ സംഘർഷം

ഓഹരിവിപണിക്ക് തിരിച്ചടി

ഇ​റാ​നും​ ​ഇ​സ്രയേ​ലും​ ​ത​മ്മി​ലു​ള്ള​ ​സം​ഘ​ർ​ഷ​മാ​ണ് ​പ്ര​ധാ​ന​മാ​യും​ ​വി​പ​ണി​ക്ക് ​തി​രി​ച്ച​ടി​യാ​യ​ത്.​ ​ യു.​എ​സ് ​പ​ങ്കു​ചേ​ർ​ന്നാ​ൽ​ ​യു​ദ്ധം​ ​മു​റു​കു​മെ​ന്ന് ​ആ​ശ​ങ്ക​യി​ലാ​ണ് ​നി​ക്ഷേ​പ​ക​ർ.​ ​പ​ങ്കു​ചേ​രാ​നും​ ​ചേ​രാ​തി​രി​ക്കാ​നും​ ​സാ​ദ്ധ്യ​ത​യു​ണ്ടെ​ന്ന​ ​ട്രം​പി​ന്റെ​ ​വാ​ക്കു​ക​ളാ​ണ് ​നി​ക്ഷേ​പ​ക​രു​ടെ​ ​ആ​ശ​ങ്ക​ ​കൂ​ട്ടി​യ​തും​ ​ആ​ഗോ​ള​ത​ല​ത്തി​ൽ​ ​ഓ​ഹ​രി​വി​പ​ണി​ക​ളെ​ ​പി​ടി​ച്ചു​കു​ലു​ക്കി​യ​തും.​ ​ഇ​ത് ​സ്വ​ർ​ണം​ ​പോ​ലെ​ ​സു​ര​ക്ഷി​ത​ ​നി​ക്ഷേ​പ​ത്തി​ലേ​ക്ക് ​നി​ക്ഷേ​പ​ക​ർ​ ​ചു​വ​ട് ​മാ​റ്റു​ന്ന​തി​ന് ​ക​ള​മൊ​രു​ക്കു​ന്നു.

അ​മേ​രി​ക്ക​ൻ​ ​ഫെ​ഡ് ​റി​സ​ർ​വ് നയം

അമേരിക്കയുടെ സെൻട്രൽ ബാങ്ക് പലിശനിരക്കുകളിൽ മാറ്റം വരുത്തിയില്ല. 4.50ശതമാനമാണ് നിരക്ക്. അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപിന്റെ ഇറക്കുമതി തീരുവനയത്തെ തുടർന്ന് ലോകരാഷ്ട്രങ്ങളുമായുണ്ടായ ചുങ്കപ്പോരാണ് നിരക്കുകളിൽ മാറ്റം വരുത്താതിരുന്നതിന്റെ പ്രധാന കാരണം. 2025ലെ അമേരിക്കൻ സാമ്പത്തിക വളർച്ച 1.4 ശതമാനമായി കുറയും,​ തൊഴിലില്ലായ്മ 4.5 ശതമാനമായി ഉയരും പണപ്പെരുപ്പം വർഷാവസാനം 3ശതമാനമാകും എന്നിവയാണ് അമേരിക്കയുടെ നയരൂപകർത്താക്കൾ നടത്തിയ സാമ്പത്തിക പ്രവചനങ്ങൾ.

മൂന്ന്മാസത്തെ താഴ്ച്ചയിൽ രൂപ

ഡോ​ള​റി​നെ​തി​രെ​ ​രൂ​പ​ ​മൂ​ന്ന് ​മാ​സ​ത്തെ​ ​ഏ​റ്റ​വും​ ​താ​ഴ്ന്ന​ ​നി​ല​യി​ലെ​ത്തി.​ ​യു.​എ​സ് ​ഡോ​ള​റി​നെ​തി​രെ​ ​ഇ​ന്ത്യ​ൻ​ ​രൂ​പ​യു​ടെ​ ​മൂ​ല്യം​ 30​ ​പൈ​സ​ ​ഇ​ടി​ഞ്ഞ് 86.73​ലെ​ത്തി.​ ​ലോ​ക​ത്തി​ലെ​ ​പ്ര​മു​ഖ​ ​നാ​ണ​യ​ങ്ങ​ൾ​ക്കെ​തി​രെ​ ​ഡോ​ള​ർ​ ​ശ​ക്തി​യാ​ർ​ജ്ജി​ച്ച​തും​ ​തു​ട​ർ​ച്ച​യാ​യ​ ​ഭൗ​മ​രാ​ഷ്ട്രീ​യ​ ​അ​നി​ശ്ചി​ത​ത്വ​ങ്ങ​ൾ​ ​മൂ​ലം​ ​അ​ന്താ​രാ​ഷ്ട്ര​ ​ക്രൂ​ഡ് ​ഓ​യി​ൽ​ ​വി​ല​ ​ഉ​യ​ർ​ന്ന​തു​മാ​ണ് ​രൂ​പ​യു​ടെ​ ​ഇ​ടി​വി​ലേ​ക്ക് ​ന​യി​ച്ച​ത്.​ ​