ജോർജ്ജ് സക്കറിയ  ടീം റീബൗണ്ട് പ്രസിഡന്റ്

Thursday 19 June 2025 11:22 PM IST

തിരുവനന്തപുരം : മുൻ ബാസ്കറ്റ്ബോൾ കളിക്കാരുടെ സംഘടനയായ ടീം റീബൗണ്ടിന്റെ പുതിയ പ്രസിഡന്റായി ജോർജ്ജ് സക്കറിയയെ തിരഞ്ഞെടുത്തു.മുൻ ഇന്റർനാഷണൽ ബാസ്കറ്റ്ബാൾ താരവും ഇന്ത്യൻ ഓവർസീസ് ബാങ്കിന്റെ മുൻ ഡി.ജി.എമ്മുമാണ്. മുൻ പ്രസിഡന്റ് ശ്രീ മുഹമ്മദ് ഇഖ്ബാലിന്റെ നിര്യാണത്തെത്തുടർന്നാണ് ജോർജ് സക്കറിയയെ തിരഞ്ഞെടുത്തത്.എക്സിക്യൂട്ടീവ് അംഗങ്ങളായി ലീലാമ്മ സന്തോഷ്, ജീന സക്കറിയ എന്നിവരെയും തിരഞ്ഞെടുത്തു.