എസ്.എസ്.എൽ.സി: വായനയ്‌ക്ക് 10 മാർക്ക്
Friday 20 June 2025 1:31 AM IST
തിരുവനന്തപുരം: എസ്.എസ്.എൽ.സി പരീക്ഷയിൽ വായനയ്‌ക്ക് 10 മാർക്ക് ഗ്രേസ് മാർക്ക് നൽകുമെന്ന് മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു. ഈ അദ്ധ്യയനവർഷം മുതൽ നടപ്പാക്കും. പി.എൻ. പണിക്കർ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ നടന്ന 30-ാമത് ദേശീയ വായനാ മഹോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനത്തിൽ അദ്ധ്യക്ഷപ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം.
പത്രാധിപന്മാരുമായും വിദ്യാഭ്യാസ വിദഗ്‌ദ്ധരുമായും നടത്തിയ ചർച്ചയിലാണ് വായനയ്ക്ക് ഗ്രേസ് മാർക്ക് നൽകണമെന്ന നിർദ്ദേശമുണ്ടായത്. ഗ്രേസ് മാർക്കിനായി കുട്ടികൾ പത്രമാസികകൾ, പുസ്തകങ്ങൾ എന്നിവ വായിക്കണം. വായിച്ച കാര്യങ്ങൾ കുറിച്ചിടണം. കുട്ടികളുടെ വായന അദ്ധ്യാപകർ മോണിട്ടർ ചെയ്യണമെന്നും മന്ത്രി കൂട്ടിച്ചർത്തു.