സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴ തുടരും
Friday 20 June 2025 1:44 AM IST
തിരുവനന്തപുരം: പടിഞ്ഞാറൻ കാറ്റ് ശക്തികുറഞ്ഞതിനാൽ സംസ്ഥാനത്ത് വരും ദിവസങ്ങളിൽ ഒറ്റപ്പെട്ട മഴ ലഭിക്കും. മദ്ധ്യ, തെക്കൻ ജില്ലകളിലാണ് മഴ സാദ്ധ്യത. മുന്നറിയിപ്പുകൾ ഒന്നും നിലവിലില്ല. കേരള തീരത്ത് ഉയർന്ന തിരമാലകളുണ്ടാകുന്നതിനാൽ തീരദേശവാസികൾ ജാഗ്രത പാലിക്കണം. കേരള തീരത്ത് മത്സ്യബന്ധനം പാടില്ല.