പുനലൂർ തൂക്കുപാലത്തിൽ ഹൈമാസ്റ്റ് ലൈറ്റുകൾ സ്ഥാപിക്കാൻ ഫണ്ട് അനുവദിക്കും

Friday 20 June 2025 12:54 AM IST
പുനലൂർ തൂക്കുപാലം

പുനലൂർ: പുനലൂർ തൂക്കുപാലത്തിലെ രാത്രികാലങ്ങളിലെ വെളിച്ചക്കുറവ് പരിഹരിക്കാൻ നടപടി സ്വീകരിക്കുമെന്ന് എൻ.കെ.പ്രേമചന്ദ്രൻ എം.പി. അറിയിച്ചു. അത്യാധുനിക രീതിയിലുള്ള ഹൈമാസ്റ്റ് ലൈറ്റുകൾ പാലത്തിന്റെ ഇരു കവാടങ്ങളോടും ചേർന്ന് സ്ഥാപിക്കാനാണ് പദ്ധതി. ഇത് പാലത്തിലും പരിസരങ്ങളിലും രാത്രിയിൽ ആവശ്യത്തിന് വെളിച്ചം ലഭ്യമാക്കാൻ സഹായിക്കും.ഇക്കാര്യത്തിൽ നഗരസഭ കൗൺസിലിന്റെ തീരുമാനം അറിയിച്ചാൽ മതിയാകുമെന്ന് എം.പിവ്യക്തമാക്കി. എം.പി. ഫണ്ടിൽ നിന്ന് ആവശ്യമായ തുക അനുവദിച്ചുകൊണ്ട് ഹൈമാസ്റ്റ് ലൈറ്റുകൾ സ്ഥാപിക്കാൻ നടപടിയെടുക്കും. നഗരസഭ ഇക്കാര്യം ആലോചിച്ച് നടപടി സ്വീകരിക്കുമെന്ന് ചെയർപേഴ്സൺ കെ. പുഷ്പലത അറിയിച്ചു.