കടയ്ക്കൽ യൂണിയനിൽ ലഹരി വിരുദ്ധ റാലി
Friday 20 June 2025 12:57 AM IST
ചടയമംഗലം: വർദ്ധിച്ചുവരുന്ന ലഹരി വ്യാപനത്തിനെതിരെ എസ്.എൻ.ഡി.പി യോഗം കടയ്ക്കൽ യൂണിയൻ വനിതാ സംഘത്തിന്റെ നേതൃത്വത്തിൽ ലഹരി വിരുദ്ധ റാലി സംഘടിപ്പിച്ചു. ചടയമംഗലം സൊസൈറ്റി ജംഗ്ഷനിൽ നിന്ന് ആരംഭിച്ച റാലി ഗുരു മന്ദിരം ചുറ്റി ഗാന്ധി സ്ക്വയറിൽ സമാപിച്ചു.
തുടർന്ന് നടന്ന യോഗത്തിൽ യൂണിയൻ പ്രസിഡന്റ് ഡി.ചന്ദ്രബോസ് അദ്ധ്യക്ഷനായി. യോഗം കൗൺസിലർ പച്ചയിൽ സന്ദീപ് ഉദ്ഘാടനം ചെയ്തു. യൂണിയൻ സെക്രട്ടറി ഇൻചാർജ് കെ. പ്രേം രാജ്, വനിതാ സംഘം യൂണിയൻ പ്രസിഡന്റ് സുധർമ്മ കുമാരി, സെക്രട്ടറി നിജി രാജേഷ്, യൂണിയൻ കൗൺസിൽ അംഗങ്ങളായ പങ്ങലുകാട് ശശിധരൻ, എസ്. വിജയൻ, കെ.എം. മാധുരി എന്നിവർ സംസാരിച്ചു.