മിഥുനമാസ പൂജ കഴിഞ്ഞു, ശബരിമല നട അടച്ചു

Friday 20 June 2025 1:57 AM IST

ശബരിമല: മിഥുനമാസ പൂജകൾ പൂർത്തിയാക്കി ശബരിമല നട അടച്ചു. ഇന്നലെ പുലർച്ചെ 5ന് മേൽശാന്തി അരുൺകുമാർ നമ്പൂതിരി നട തുറന്ന് നിർമ്മാല്യ ദർശനവും പതിവ് അഭിഷേകവും നടത്തി. തന്ത്രി കണ്ഠരര് രാജീവര് കിഴക്കേ മണ്ഡപത്തിൽ ഗണപതി ഹോമം നടത്തി. നെയ്യഭിഷേകം, ഉഷഃപൂജ,ഉദയാസ്തമന പൂജ, കളഭാഭിഷേകം, ഉച്ചപൂജ എന്നിവയ്ക്കു ശേഷം ഒന്നിന് നടയടച്ചു. വൈകിട്ട് നാലിന് നടതുറന്ന് 6.30ന് ദീപാരാധന നടത്തി. തുടർന്ന് തന്ത്രി കണ്ഠര് ബ്രഹ്മദത്തന്റെ മുഖ്യ കാർമ്മികത്വത്തിൽ പടിപൂജ നടന്നു. പുഷ്പാഭിഷേകം,അത്താഴപൂജ എന്നിവയ്ക്കു ശേഷം അയ്യപ്പനെ ദസ്മ വിഭൂഷിതനാക്കി യോഗദണ്ഡും രുദ്രാക്ഷമാലയും അണിയിച്ച് നടയടച്ചു. കർക്കടക മാസ പൂജകൾക്കായി ജൂലായ് 15ന് നടതുറക്കും.