ലൈബ്രറി കൗൺസിൽ വയനാ പക്ഷാചരണം
Friday 20 June 2025 12:58 AM IST
കരുനാഗപ്പള്ളി: താലൂക്ക് ലൈബ്രറി കൗൺസിലിന്റെ നേതൃത്വത്തിൽ വായനാ പക്ഷാചരണത്തിന് തുടക്കമായി. കരുനാഗപ്പള്ളി ഗേൾസ് ഹൈസ്കൂളിൽ നടന്ന താലൂക്ക്തല ഉദ്ഘാടനം കെ.എസ്.എഫ്.ഇ ചെയർമാൻ കെ. വരദരാജൻ നിർവഹിച്ചു.
താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് കടത്തൂർ മൻസൂർ അദ്ധ്യക്ഷനായ ചടങ്ങിൽ, താലൂക്ക് സെക്രട്ടറി വി. വിജയകുമാർ പദ്ധതി വിശദീകരണം നടത്തി. നേതൃസമിതി കൺവീനർ എ.സജീവ് സ്വാഗതം പറഞ്ഞു.
സ്കൂൾ മാനേജിംഗ് കമ്മിറ്റി പ്രസിഡന്റ് വി.പി.ജയപ്രകാശ് മേനോൻ, ലൈബ്രറി കൗൺസിൽ എക്സിക്യുട്ടീവ് അംഗങ്ങളായ വിജയമ്മാ ലാലി, എം.സുരേഷ്കുമാർ, പി.ടി.എ പ്രസിഡന്റ് ബി.എ. ബ്രിജിത്ത്, പ്രഥമാദ്ധ്യാപിക പി.ശ്രീകല, സി.എസ്. സുബ്രഹ്മണ്യൻ പോറ്റി ഗ്രന്ഥശാലാ പ്രസിഡന്റ് അഡ്വ.വി.രാജൻപിള്ള, കാസ് ലൈബ്രറി പ്രസിഡന്റ് ആർ. രവീന്ദ്രൻപിള്ള തുടങ്ങിയവർ സംസാരിച്ചു.