മെഗാ തൊഴിൽമേള നാളെ
Friday 20 June 2025 12:09 AM IST
കൊല്ലം: ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചും എംപ്ലോയബിലിറ്റി സെന്ററും സംയുക്തമായി സംഘടിപ്പിക്കുന്ന "പ്രയുക്തി 2025" മെഗാ തൊഴിൽ നാളെ കൊല്ലം ഫാത്തിമ മാതാ നാഷണൽ കോളേജിൽ നടക്കും. വിവിധ മേഖലകളിലായി മൂവായിരത്തിലധികം ഒഴിവുകളിൽ അൻപതിലധികം പ്രമുഖ സ്വകാര്യ സ്ഥാപനങ്ങൾ പങ്കെടുക്കും. എൻ.കെ.പ്രേമചന്ദ്രൻ എം.പി ഉദ്ഘാടനം ചെയ്യും. എം.നൗഷാദ് എം.എൽ.എ അദ്ധ്യക്ഷനാകും. രാവിലെ 9 മുതൽ വൈകിട്ട് 3 വരെയാണ് മേള. എസ്.എസ്.എൽ.സി മുതൽ മുകളിലേക്ക് യോഗ്യതയുള്ളവർക്ക് മേളയിൽ പങ്കെടുക്കാമെന്ന് ജില്ലാ എംപ്ലോയ്മെന്റ് ഓഫീസർ അറിയിച്ചു. ഉദ്യോഗാത്ഥികൾക്ക് www.ncs.gov.in എന്ന് പോർട്ടൽ മുഖേന ഒൺലൈനായും മേള നടക്കുന്ന ദിവസം നേരിട്ടും രജിസ്റ്റർ ചെയ്യാം. ഫോൺ: 8281359930, 8304852968.