അഡ്വ.എം.കെ.രാഘവൻ പുരസ്‌കാരം പി.കെ.ഗുരുദാസന്
Friday 20 June 2025 12:48 AM IST
വർക്കല:എസ്.എൻ.ഡി.പി യോഗം പ്രസിഡന്റ്, ജനറൽ സെക്രട്ടറി, തൊഴിലാളി നേതാവ്, മന്ത്രി എന്നീ നിലകളിൽ പ്രവർത്തിച്ച അഡ്വ .എം. കെ. രാഘവന്റെ സ്മരണാർത്ഥം ഗവേഷണവേദി ഏർപ്പെടുത്തിയിട്ടുള്ള പുരസ്‌കാരം മുൻ മന്ത്രി പി. കെ. ഗുരുദാസന് നൽകും. 25001രൂപയും ഫലകവുമാണ് പുരസ്‌കാരം. 27ന് വൈകിട്ട് 4ന് വർക്കല പുത്തൻചന്ത കിംഗ് സ് ഹാളിൽ നടക്കുന്ന സാംസ്കാരിക സമ്മേളനത്തിൽ വി.ജോയി എം. എൽ. എ അവാർഡ് സമ്മാനിക്കും. ഗവേഷണവേദി പ്രസിഡന്റ് ജി. പ്രിയദർശനൻ
അദ്ധ്യക്ഷത വഹിക്കും. വർക്കല നഗരസഭ ചെയർമാൻ കെ.എം.ലാജി മുഖ്യപ്രഭാഷണം നടത്തും. പൂർണ എഡ്യൂക്കേഷൻ ഫൌണ്ടേഷൻ പ്രസിഡന്റും അയിരൂർ എം.ജി.എം സ്കൂൾ ട്രസ്റ്റ് സെക്രട്ടറിയുമായ ഡോ.പി. കെ. സുകുമാരനെ ചടങ്ങിൽ ആദരിക്കും.