ഗൗരി പാർവതിയ്ക്ക് ഷെവലിയാർ പുരസ്‌കാരം നൽകി

Friday 20 June 2025 12:56 AM IST

തിരുവനന്തപുരം : ഫ്രഞ്ച് സർക്കാരിന്റെ പരമോന്നത ബഹുമതിയായ ഷെവലിയാർ പുരസ്കാരം തിരുവിതാംകൂർ രാജകുടുംബാംഗം പൂയം തിരുനാൾ ഗൗരിപാർവതിയ്ക്ക് നൽകി. കോട്ടയ്ക്കം ലെവി ഹാളിൽ നടന്ന ചടങ്ങിൽ ഫ്രഞ്ച് അംബാസഡർ തിയെറി മതൗവാണ് പുരസ്കാരം നൽകിയത്. ഫ്രാൻസും തിരുവിതാംകൂറും തമ്മിലുള്ള ബന്ധവും ഗൗരി പാർവതിയുടെ സംഭാവനകളും ചടങ്ങിൽ അനുസ്മരിച്ചു. 19-ാം വയസിൽ ആദ്യമായി പാരീസ് സന്ദർശിച്ചപ്പോൾ ഇത്തരമൊരു ബഹുമതി സ്വീകരിക്കുമെന്ന് കരുതിയിരുന്നില്ലെന്ന് ഗൗരിപാർവതി പറഞ്ഞു. തിരുവനന്തപുരത്ത് ഫ്രഞ്ച് അദ്ധ്യാപികയായി പ്രവർത്തിച്ച കാലവും ഓർത്തെടുത്തു. ഇന്ത്യയിലെ ഫ്രഞ്ച് എംബസി പ്രവർത്തകരും തിരുവിതാംകൂർ രാജകുടുംബാംഗങ്ങളും ക്ഷണിക്കപ്പെട്ട അതിഥികളും ചടങ്ങിൽ പങ്കെടുത്തു.