പർവതാരോഹകർ സുരക്ഷിതർ
Friday 20 June 2025 12:59 AM IST
പന്തളം : അമേരിക്കയിലെ ഡെനാലി കൊടുമുടിയിൽ കുടുങ്ങിയ പർവതാരോഹകരായ പന്തളം സ്വദേശി ഷെയ്ഖ് ഹസൻ ഖാനും ചെന്നെ സ്വദേശിയായ സുഹൃത്തും സുരക്ഷിതരാണെന്ന് ബന്ധുക്കൾക്ക് വിവരം ലഭിച്ചു. രക്ഷാപ്രവർത്തനത്തിൽ പരിശീലനം ലഭിച്ചിട്ടുള്ള പ്രത്യേക സംഘമാണ് ഇവരെ രക്ഷപ്പെടുത്തിയത്. ഡെനാലി പർവതത്തിന്റെ ബേസ് ക്യാമ്പിലേക്ക് ഇരുവരെയും എത്തിച്ചെന്ന് സംസ്ഥാന ധനകാര്യ മന്ത്രി കെ.എൻ. ബാലഗോപാലും അമേരിക്കയിലുളള സുഹൃത്തും കേരളഹൗസ് അധികൃതരും അറിയിച്ചതായി ഷെയ്ഖിന്റെ ഭാര്യ റാണി പറഞ്ഞു. കേന്ദ്രമന്ത്രി ജോർജ് കുര്യനും ഇടപെട്ടിരുന്നു. ഷെയ്ഖുമായി സംസാരിക്കാനായിട്ടില്ല.
പന്തളം പൂഴിക്കാട് കൂട്ടംവെട്ടിയിൽ ദാറുൽ സലാമിൽ ഷെയ്ഖ് ഹസൻ ഖാനും സുഹൃത്തും ഇൗ മാസം നാലിനാണ് അമേരിക്കയിലേക്ക് പുറപ്പെട്ടത്. ശക്തമായ കാറ്റിനെത്തുടർന്നാണ് ഡെനാലിയുടെ ക്യാമ്പ് അഞ്ചിൽ കുടുങ്ങിയത്.