പത്തനംതിട്ടയിൽ രണ്ട് കടകൾ കത്തിനശിച്ചു; കാറിനും തീപിടിച്ചു

Friday 20 June 2025 6:46 AM IST

തിരുവല്ല: പത്തനംതിട്ട തണ്ണിത്തോട് രണ്ട് കടകൾ കത്തിനശിച്ചു. ഫാൻസി സ്റ്റോറും ബേക്കറിയുമാണ് കത്തിനശിച്ചത്. ഇന്ന് പുലർച്ചെ 3.15നാണ് തീപിടിത്തമുണ്ടായത്. കെട്ടിടത്തിന് മുന്നിൽ പാർക്ക് ചെയ്തിരുന്ന കാറിനും തീപിടിച്ചു. രണ്ട് യൂണിറ്റ് ഫയർഫോഴ്സ് എത്തി തീയണച്ചു. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല.