അദ്ധ്യാപക ഒഴിവുകൾ
Friday 20 June 2025 4:06 PM IST
കുന്നുകര: കുന്നുകര എം.ഇ.എസ് കോളേജ് ഒഫ് എൻജിനിയറിങ് ആൻഡ് ടെക്‌നോളജിയിൽ അസോസിയേറ്റ് പ്രൊഫസർ, അസിസ്റ്റന്റ് പ്രൊഫസർ തസ്തികകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു. കമ്പ്യൂട്ടർ സയൻസ് എൻജിനിയറിംഗ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആൻഡ് ഡാറ്റാ സയൻസ്, ഇലക്ട്രോണിക്‌സ് ആൻഡ് കമ്മ്യൂണിക്കേഷൻ എൻജിനിയറിംഗ് എന്നീ വകുപ്പുകളിലാണ് ഒഴിവുള്ളത്. യോഗ്യരായ ഉദ്യോഗാർത്ഥികൾ 23ന് രാവിലെ 10ന് അസൽ സർട്ടിഫിക്കറ്റുകളുമായി കോളേജിൽ ഹാജരാകണം. ഫോൺ: +919447781611, +919846283195.