യോഗ സംഗമം സംഘടിപ്പിച്ചു
Saturday 21 June 2025 12:02 AM IST
എടച്ചേരി : അന്താരാഷ്ട്ര യോഗ ദിനത്തോടനുബന്ധിച്ച് എടച്ചേരി ഗവ. മോഡൽ ഹോമിയോ ഡിസ്പെൻസറി സെന്ററും ഗവ.ആയുർവേദ ഡിസ്പെൻസറി സെന്ററും സി.ഡി.എസ് എടച്ചേരിയും സംയുക്തമായി എടച്ചേരി കമ്മ്യൂണിറ്റി ഹാളിൽ യോഗ സംഗമം സംഘടിപ്പിച്ചു. പഞ്ചായത്ത് പ്രസിഡന്റ് പത്മിനി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് എം രാജൻ അദ്ധ്യക്ഷത വഹിച്ചു. മെഡിക്കൽ ഓഫീസർമാരായ ഡോ.നൗഷാദ് പി, ഡോ.അഞ്ചു വത്സൻ, ഡോ.റജുല , പഞ്ചായത്ത് മെമ്പർമാരായ ടി.പി ശ്രീജിത്ത്, ടി.കെ മോട്ടി ഷെരീഫ, സതി മാരാൻവീട്ടിൽ , കെ.ടി.കെ രാധ, സെലീന കെ.പി, പഞ്ചായത്ത് സെക്രട്ടറി നിഷ പി.വി, സി .ഡി .എസ് ചെയർപേഴ്സൺ ബിന്ദു എന്നിവർ പങ്കെടുത്തു. യോഗ ഇൻസ്ട്രക്ടർമാരായ ഡോ.സൂര്യ പ്രേംകുമാർ, ഡോ.അഞ്ജലി എസ്.ആർ എന്നിവർ നേതൃത്വം നൽകി.