കടൽഭിത്തിയില്ല പ്രതിഷേധം
Saturday 21 June 2025 12:31 AM IST
ബേപ്പൂർ: കടലാക്രമണം രൂക്ഷമായ ഗോതീശ്വരം ക്ഷേത്രത്തിന്റെ വടക്ക് ഭാഗത്ത് കടൽഭിത്തി കെട്ടി തീരദേശവാസികളുടെ സുരക്ഷ ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് ബേപ്പൂർ 48ാം ഡിവിഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജനകീയ പ്രക്ഷോഭ പരിപാടി സംഘടിപ്പിച്ചു. ഡി.സി.സി പ്രസിഡന്റ് അഡ്വ. കെ. പ്രവീൺ കുമാർ ഉദ്ഘാടനം ചെയ്തു. കെ.കെ സുരേഷ് അദ്ധ്യക്ഷത വഹിച്ചു.
കോൺഗ്രസ് ബേപ്പൂർ ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ് രാജീവ് തിരുവച്ചിറ മുഖ്യപ്രഭാഷണം നടത്തി. രാജേഷ് അച്ചാറമ്പത്ത്, രാജലക്ഷ്മി , വി.പി ബഷീർ, മുരളി ബേപ്പൂർ, സുരേഷ് അരിക്കനാട്ട്, കെ.സി ബാബു, മനാഫ് മൂപ്പൻ, പ്രസാദ് കെ.ടി, എം.ഷെറി, ബി. കനകരാജ്, തുടങ്ങിയവർ പ്രസംഗിച്ചു. സൈനുദ്ധീൻ, കെ. സജീഷ്, സ്വരുപ് ശിവപുരി, ഉപ്പുംതറ ബാബു, നജീബ്. കെ.പി, അഫിയാഹ്. എം.കെ തുടങ്ങിയവർ നേതൃത്വം നൽകി.